നാരീശക്തി വിളിച്ചറിയിച്ച്‌ കേരളത്തിന്റെ ടാബ്ലോ

1 min read

രാജ്യത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷം കർത്തവ്യപഥിൽ അരങ്ങേറിയപ്പോൾ നാരീശക്തി വിളിച്ചറിയിക്കുന്ന കേരളത്തിന്റെ ടാബ്ലോ ശ്രദ്ധേയമായി. ബേപ്പൂർ ഉരുവിന്റെ മാതൃകയിലെത്തിയ ടാബ്ലോയിൽ മുന്നിലുണ്ടായിരുന്നത് കാർത്ത്യായനിയമ്മയുടെ പ്രതിമയാണ്. 96-ാം വയസ്സിൽ സാക്ഷരതാ പരീക്ഷയിൽ ഒന്നാം റാങ്ക്‌ നേടിയ ചേപ്പാട് സ്വദേശിനിയാണ് കാർത്ത്യായനിയമ്മ. ദേശീയപതാകയേന്തി നിൽക്കുന്ന നഞ്ചിയമ്മയുടെ പ്രതിമയും ഏറെ ശ്രദ്ധേയമായി. നഞ്ചിയമ്മയ്ക്ക്‌ ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ‘കളക്കാത്ത സന്ദനമേറം’ എന്ന പാട്ട് കർത്തവ്യപഥിൽ മുഴങ്ങി. കണ്ണൂരിൽ നിന്നെത്തിയ കുടുംബശ്രീ അംഗങ്ങളുടെ ശിങ്കാരിമേളം ഈ പാട്ടിന് താളം പിടിച്ചു. ഗോത്രപാരമ്പര്യം വിളിച്ചോതി അട്ടപ്പാടിയിലെ ആദിവാസി യുവതികൾ അവതരിപ്പിച്ച ഇരുളനൃത്തം ടാബ്ലോയെ ഹൃദ്യമാക്കി. ഗോത്രനൃത്തം കേരള ടാബ്ലോയുടെ ഭാഗമാകുന്നത് ആദ്യമായാണ്. അമ്മയും മകളുംചേർന്ന് അവതരിപ്പിച്ച കളരിപ്പയറ്റ്‌ പ്രേക്ഷകർക്ക് പ്രിയങ്കരമായി. 24 സ്ത്രീകളാണ്‌ കേരളത്തിന്റെ ടാബ്ലോയിൽ അണിനിരന്നത്.

Related posts:

Leave a Reply

Your email address will not be published.