പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് വനിതാ പൊലീസുകാര്‍
1 min readഭോപ്പാല്‍: മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ ബലാത്സംഗക്കേസിലെ പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ നാല് പേരില്‍ ഒരാളായ കൗശല്‍ കിഷോര്‍ ചൗബേ എന്നയാളുടെ വീടാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. കേസിലെ മറ്റ് മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചൗബെയെ ഇന്ന് അറസ്റ്റ് ചെയ്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കേസിലെ പ്രതിയായ ചൗബേ സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് വീട് കെട്ടിയത്. അത് ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്‌തെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥ പ്രഷിത കുര്‍മി പറഞ്ഞു.