പട്ടാളക്കാരനായ ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ഗര്‍ഭസ്ഥശിശു മരിച്ചു

1 min read

തിരുവനന്തപുരം: പട്ടാളക്കാരനായ ഭര്‍ത്താവിനെ ഭയപ്പെടുത്തുന്നതിനായി ആത്മഹത്യാ നാടകം നടത്തിയ യുവതിയുടെ നിലഗുരുതരം. തിരുവനന്തപുരം പാറശ്ശാലയിലെ മുരിയാങ്കരയിലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ നില പ്രതികൂലമായതുകൊണ്ടുതന്നെ മരിച്ച കുഞ്ഞിനെ പുറത്തെടുക്കാന്‍ സാധിക്കുന്നില്ല എന്നാണ് ആശുപത്രി ഇതി വൃത്തങ്ങള്‍ പറയുന്നത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷമാണ് അരുണിമ അത്മഹത്യ ശ്രമം നടത്തിയത്. സംഭവ സമയത്ത് ഭര്‍ത്താവ് അജയ് പ്രകാശ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് തിരികെ പോകാനിരിക്കെ ആയിരുന്നു സംഭവം. ദേഹമാസകലം പൊള്ളലേറ്റ യുവതിയുടെ അവസ്ഥ വളരെ ഗുരുതരാവസ്ഥയിലാണ് തുടരുന്നതെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

മൂന്ന് ദിവസമായി ഉദരത്തില്‍ മരിച്ചുകിടക്കുന്ന കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ശ്രമങ്ങള്‍ ഇതുവരെ വിജയം കണ്ടിട്ടില്ല. കുഞ്ഞിനെ പുറത്തെടുക്കാന്‍ വൈകുംതോറും യുവതിയുടെ ജീവന് ഭീഷണി വര്‍ദ്ധിക്കുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതോടെ തീ ആളിപ്പടരുകയായിരുന്നു

അരുണിമയുടെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് പാറശാലയിലെ വീട് പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. മജിസ്‌ട്രേറ്റ് അരുണിമയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവിനെ പേടിപ്പിക്കാനാണ് താന്‍ ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് അരുണിമ പറഞ്ഞതായും അരുണിമയുടെ പിതാവും വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.