ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് ഒരു വര്‍ഷം, ഭാര്യയും ആത്മഹത്യ ചെയ്തു
1 min read
തിരുവനന്തപുരം: ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ കഴിഞ്ഞ യുവതി ഒന്നര വയസുള്ള മകനുമൊത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കു. അമ്മ മരിച്ചെങ്കിലും ഒന്നരവയസുള്ള മകനെ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാസ്തമംഗലം കൊച്ചാര്‍ റോഡില്‍ കെ പി 119 (എ)വസന്തശ്രീയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നന്ദനയെയാണ് (21) ഇന്നലെ വൈകിട്ട് നാലോടെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നന്ദനയുടെ മകന്‍ റയാന്‍ എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊച്ചാര്‍ റോഡ് സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ മണികണ്ഠന്റെയും കനറാ ബാങ്ക് ഉള്ളൂര്‍ ശാഖയിലെ ക്ലര്‍ക്ക് വിദ്യയുടെയും മകളാണ് നന്ദന. ഭര്‍ത്താവ് അനീഷ് കഴിഞ്ഞ സെപ്തംബറില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഇവരെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ 11 ന് അമ്മയുമായി നന്ദന ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് ശേഷമാകാം ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് രണ്ടോടെ അച്ഛന്‍ മണികണ്ഠന്‍ നന്ദന താമസിക്കുന്ന വീട്ടിലെത്തിയെങ്കിലും വീട് പുറത്ത് നിന്ന് പൂട്ടി കണ്ടതിനാല്‍ തിരിച്ച് പോയി.
വൈകീട്ട് നാല് മണിയോടെ നന്ദനയുടെ സഹോദരി ശാരിക, നന്ദനയുടെ വീട്ടിലെത്തിയപ്പോഴും വീട് പുട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയ ശാരിക അയല്‍വാസികളെ വിവരമറിയിച്ചു. ഇതേ തുടര്‍ന്ന് അയല്‍വാസികളും ബന്ധുക്കളും ബാല്‍ക്കണി വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് നന്ദിനി ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞത്. ഈ സമയത്തും കുട്ടിയുടെ ശരീരത്തില്‍ ഹൃദയമിടിപ്പ് കണ്ടതിനാല്‍ കുട്ടിയ അപ്പോള്‍ തന്നെ ആശുപത്രയിലെത്തിച്ചു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.