യുവതി അടിവസ്ത്രത്തില്‍ ഒളിച്ചുകടത്തിയത് ഒരു കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി
1 min read
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. ഇന്ന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം കടത്തിയ യുവതി കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടന് പ്ലാക്കില്‍ അസ്മാബീവിയാണ് സ്വര്‍ണം കടത്തിയത്. 32 വയസാണ് ഇവര്‍ക്ക്. തന്റെ അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്താനായിരുന്നു അസ്മാബീവിയുടെ ശ്രമം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് സംഘം നടത്തിയ തെരച്ചിലിലാണ് സ്വര്‍ണം പിടികൂടിയത്.