സാരി മോഷണം അബദ്ധം പറ്റിയതാണെന്ന് സ്ത്രീ; കേസില്ല, പണം തന്നാല്‍ മതിയെന്ന് കടയുടമ

1 min read

ഗുരുവായൂര്‍: കടയില്‍ നിന്ന് സാരി മോഷ്ടിച്ചതിന് ശേഷം കടന്നു കളഞ്ഞ സ്ത്രീ വീണ്ടും അതേ കടയിലെത്തി, കയ്യോടെ പൊലീസില്‍ ഏല്‍പിച്ച് കടക്കാരന്‍, ഗുരുവായൂരിലെ കടയിലാണ് സംഭവം. ഒരു മാസം മുമ്പാണ് സ്ത്രീ കടയിലെത്തി സാരി മോഷ്ടിച്ചത്. അന്ന് ഇവരെ പിടി കൂടാന്‍ സാധിച്ചില്ല. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. സ്ത്രീയുടെ മുഖം ഓര്‍ത്തുവെച്ച കടക്കാരന്‍ ഇവരെ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

കഴിഞ്ഞ മാസമാണ് തൃപ്രയാര്‍ സ്വദേശിനിയായ യുവതി ഭര്‍ത്താവിനൊപ്പം കടയിലെത്തിയത്. ആ സമയത്ത് കടയില്‍ ഒരു ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ തിരിച്ചുപോയതിന് ശേഷമാണ് മോഷണ ദൃശ്യങ്ങള്‍ അറിഞ്ഞത്. അന്ന് പൊലീസില്‍ വിവരം അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പൊലീസില്‍ വിവരം നല്‍കിയത്. പിന്നീട് ഇവര്‍ വീണ്ടും കടയില്‍ എത്തിയപ്പോഴാണ് കടയുടമ സിസിടിവി ദൃശ്യങ്ങളുമായി ഒത്തുനോക്കി ഉറപ്പു വരുത്തി പൊലീസില്‍ വിവരമറിയിച്ചത്.

ക്ഷേത്രനടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ സഹായത്തോടെയാണ് സ്ത്രീയെയും ഭര്‍ത്താവിനെയും കടയില്‍ തടഞ്ഞുവെച്ചത്. എന്നാല്‍ പിന്നീടാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. അബദ്ധം പറ്റിയതാണെന്ന് സ്ത്രീ കരഞ്ഞപേക്ഷിച്ചു. ഒടുവില്‍ കേസ് വേണ്ട, മോഷ്ടിച്ച സാരിയുടെ പണം ലഭിച്ചാല്‍ മതി എന്ന ഒത്തുതീര്‍പ്പിലേക്കെത്തി. പണം കൊടുക്കാമെന്ന ധാരണയില്‍ സ്ത്രീയെയും ഭര്‍ത്താവിനെയും പറഞ്ഞുവിടുകയായിരുന്നു.

Related posts:

Leave a Reply

Your email address will not be published.