പണയം നിരസിച്ചതിന് യുവതിക്കും
കുടുംബത്തിനും ക്രൂരമര്‍ദനം

1 min read

പ്രണയം നിരസിച്ച് മറ്റൊരാളെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച യുവതിയെയും അവരുടെ കുടുംബത്തെയും ക്രൂരമായി ആക്രമിച്ച് യുവാവ്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് സംഭവം. യുവാവ് ഇരുമ്പ് വടിയും കത്തിയും ഉപയോഗിച്ച് ആക്രമിച്ചതിനെ തുടര്‍ന്ന് യുവതിക്കും കുടുംബത്തിലെ 11 അംഗങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റു. യുവതിയുമായി പ്രണയത്തിലാണെന്നാണ് യുവാവ് അവകാശപ്പെടുന്നത്.

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെയും മറ്റ് രണ്ട് പേരെയും ഗുണ്ടൂര്‍ ജനറല്‍ ആശുപത്രിയിലേക്കും മറ്റ് ഒമ്പത് പേരെ നരസറോപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റി. യുവതിക്ക് മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് അംഗീകരിക്കാന്‍ കഴിയാതെ ഇയാള്‍ യുവതിയെയും അവളുടെ കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
യുവതിക്ക് മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞതറിഞ്ഞ് പ്രകോപിതനായാണ് ഇയാണ് യുവതിയെയും കുടുംബത്തെയും അക്രമിച്ചത്.

Related posts:

Leave a Reply

Your email address will not be published.