ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതിയെ പീഡിപ്പിച്ചു ; അറ്റന്‍ഡര്‍ക്കെതിരെ പരാതി

1 min read

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചതായി പരാതി. ശനിയാഴ്ച്ചയാണ് സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സര്‍ജിക്കല്‍ ഐസിയുവില്‍ വിശ്രമിക്കുകയായിരുന്ന യുവതിയെയാണ് പീഡിപ്പിച്ചത്. അര്‍ദ്ധബോധാവസ്ഥയായതിനാല്‍ യുവതിക്ക് പ്രതികരിക്കാനായില്ല. മറ്റൊരു രോഗിയെ പരിചരിക്കാന്‍ ജീവനക്കാര്‍ പോയ സമയത്തായിരിന്നു അറ്റന്‍ഡര്‍ പീഡിപ്പിച്ചത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. ആളെ തിരിച്ചറിഞ്ഞെന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.