പുറത്ത് പോയി വന്നപ്പോള്‍ വീട്ടില്‍ ഒഴിഞ്ഞ അലമാര.
1 min readമലപ്പുറം: വീട് പൂട്ടിയിറങ്ങി മണിക്കൂറുകള്‍ക്കകം മോഷ്ടാവ് കവര്‍ന്നത് 45 പവന്‍. കൊളത്തൂര്‍ വെങ്ങാട്ടാണ് നാടിനെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. വീട്ടുകാര്‍ വീട് പൂട്ടിപ്പോയി മണിക്കൂറുകള്‍ക്കകം വീടിന്റെ വാതില്‍ തകര്‍ത്താണ് കര്‍ച്ച. വെങ്ങാട് ഇല്ലിക്കോട് പാലത്തിനു സമീപം വടക്കേകര മൂസയുടെ വീട്ടിലാണ് ശനിയാഴ്ച രാത്രി വീടിന്റെ മുന്‍ വാതില്‍ തകര്‍ത്ത് കവര്‍ച്ച നടന്നത്.
കിടപ്പു മുറികളിലെ അലമാരകളില്‍ സൂക്ഷിച്ച 45 പവന്‍ സ്വര്‍ണാഭരണങ്ങളും 30,000 രൂപയും മൂന്ന് വാച്ചുകളുമാണ് കവര്‍ന്നു. രാത്രി ഏഴരയോടെ വീട് പൂട്ടി മൂസ വളാഞ്ചേരിയിലെ ഭാര്യ വീട്ടിലേക്ക് പോയതായിരുന്നു. രാവിലെ പത്തരക്ക് വീട്ടിലെത്തിയപ്പോഴാണ് വാതില്‍ തുറന്ന നിലയില്‍ കാണുന്നത്. മുന്‍ വശത്തെ വാതിലിന്റെ ലോക്ക് തകര്‍ത്ത നിലയിലാണുള്ളത്. ശേഷം വീട്ടിനകത്ത് കയറി നോക്കിയപ്പോഴാണ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ട കാര്യം മനസ്സിലായത്. മോഷണം നടന്ന വീട്ടില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി സന്തോഷ് കുമാര്‍ കൊളത്തൂര്‍ സി ഐ സുനില്‍ പുളിക്കല്‍ എസ് ഐമാരായ ടി കെ ഹരിദാസ്, അബ്ദുനാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും.
മോഷണം നടന്ന വീടും പരിസരവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി തെളിവെടുത്തു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി സന്തോഷ് കുമാര്‍ കൊളത്തൂര്‍ സി ഐ സുനില്‍ പുളിക്കല്‍ എസ് ഐമാരായ ടി കെ ഹരിദാസ് പോലീസ് ഓഫീസര്‍മാരായ അയ്യൂബ്, മുഹമ്മദ് റാഫി , കെ പി വിജേഷ് , വിപിന്‍ ചന്ദ്രന്‍, ശാഹുല്‍ ഹമീദ്, മുഹമ്മദ് കബീര്‍ എന്നിരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൂസയെ കൂടാതെ ഭാര്യയും മൂന്ന് മക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്.