ഭര്‍ത്തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ചു; മാനസിക പീഡനമെന്ന് ബന്ധുക്കള്‍.
1 min readഎറണാകുളം: നോര്‍ത്ത് പറവൂരില്‍ ഭര്‍ത്തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചാക്ക, വള്ളക്കടവ് സ്വദേശി അമല ആണ് തൂങ്ങി മരിച്ചത്. ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്ന് അമല ജീവനൊടുക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു.
അമലയെ വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ല. വീട്ടുകാര്‍ ഫോണ്‍ വിളിക്കുമ്പോള്‍ നല്‍കിയിരുന്നില്ല. ഗര്‍ഭിണി ആയിരുന്നു എന്ന വിവരം അറിയിച്ചില്ല എന്നും അമലയുടെ ബന്ധു ലാവണ്യ ആരോപിച്ചു. വീട്ടില്‍ പോകണം എന്നാവശ്യപ്പെട്ടപ്പോള്‍ താലിമാല ഊരി വച്ച് പൊയ!്!ക്കൊള്ളാന്‍ പറഞ്ഞതായും ബന്ധുക്കള്‍ ആരോപിച്ചു.
അമലയെ മാനസികമായി പീഡിപ്പിച്ചു എന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയുിട്ടുണ്ട്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. രണ്ട് വര്‍ഷം മുമ്പാണ് അമല വടക്കന്‍ പറവൂര്‍ സ്വദേശിയായ ര!ഞ്ജിത്തിനെ വിവാഹം കഴിച്ചത്.