ലീഗിന് ചാഞ്ചാട്ടമോ

1 min read

 കേരളത്തിലെ യു.ഡി.എഫ് മുഴുവന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ കേന്ദ്രവിരുദ്ധ സമരത്തെ തള്ളിപ്പറഞ്ഞപ്പോഴും മുസ്ലിംലീഗ് രാജ്യസഭാ എം.പിയും വ്യവസായിയുമായ പി.വി.അബ്ദുള്‍വഹാബിന് ഒരു ചാഞ്ചാട്ടം. പ്രലോഭനം സഹിക്കാനാവാതെ  സമരത്തിന് തൊട്ടുമുമ്പ് വഹാബ് കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ പോയി.  കേരള ഹൗസില്‍ നിന്നാണ് സമരക്കാരുടെ പ്രകടനം ആരംഭിക്കുന്നത്. പലരും കരുതി വഹാബ് സമരത്തിന് വന്നതാണോ എന്ന്. ലീഗ് മറുകണ്ടം ചാടുമോ എന്ന് എല്ലാവരും ആശങ്കപ്പെടുന്നതിനിടയിലാണ് സമരത്തിന് വന്ന മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ വഹാബ് മെനക്കെട്ടത്. താന്‍ സമരത്തിനെ പിന്തുണയ്ക്കുന്നില്ലെന്നും മുഖ്യമന്ത്രിയുമായി വെറുമൊരു സൗഹാര്‍ദ്ദ സന്ദര്‍ശനം മാത്രമാണെന്നും വഹാബ് വിശദീകരിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടുന്ന ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷിയായ മമതാ ബാനര്‍ജി തന്നെ  കോണ്‍ഗ്രസിന് 40 സീറ്റ് കിട്ടില്ലെന്ന് പറയുമ്പോള്‍ ലീഗ് കളം മാറ്റുമോ എന്ന് കോണ്‍സ്രുകാര്‍ക്കൊരു പോടി.  എവിടെയുമെത്താന്‍ പോകാത്ത കോണ്‍ഗ്രസിനെ വിട്ട് എല്‍.ഡി.എഫില്‍ ചേരുന്നതല്ലെ നല്ലതെന്ന അഭിപ്രായം ലീഗില്‍  ദൃഡമാവുന്ന സാഹചര്യത്തിലാണ് വഹാബ്  വേലി ചാടി മുഖ്യമന്ത്രിയെ കാണാന്‍ പോയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ജയിക്കണമെങ്കില്‍ ലീഗ് ഒരു അനിവാര്യ ഘടകമാണെന്നത് മറ്റൊരു കാര്യം. 

Related posts:

Leave a Reply

Your email address will not be published.