ഇനി ക്ലിഫ് ഹൗസിലെയും ഫ്യൂസ് ഊരുമോ ?
1 min readഎറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരിയത്രെ. കഴിഞ്ഞ നാലഞ്ചുമാസമായി വൈദ്യൂതി ചാര്‍ജ്ജ് അടക്കാറില്ലത്രെ. 42 ലക്ഷത്തോളം രൂപ വൈദ്യൂതി ബില്‍ കുടിശ്ശികയായപ്പോഴാണ് ഫ്യൂസ് ഊരിയത്. ഇതോടെ കളക്ടറേറ്റിലെ 40 ഓഫീസുകളില്‍ 15 ല്‍ അധികം ഓഫീസുകളുടെ പ്രവര്‍ത്തനം മുടങ്ങി. പല ഓഫീസുകള്‍ക്കും പ്രത്യേകം മീറ്ററില്ലാത്തതിനാല്‍ അടച്ച ഓഫീസുകളിലെയും വൈദ്യൂതി ഊരിയോ എന്നു സംശയം. പണ്ടൊക്കെ അതും സര്‍ക്കാരിന്റെത് , ഇതും സര്‍ക്കാരിന്റെത് എന്നുപറഞ്ഞ് കെ.എസ്. ഇ ബി കടുത്ത നടപടികളിലേക്കൊന്നും പോകാറുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല. കെ.എസ്.ഇ ബി. ഒരു കമ്പനിയായി. പലതും കേന്ദ്രസഹായത്താലാണ് നടന്നുപോകുന്നത്. കേന്ദ്രം കമ്പനികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണത്രെ. അതുകൊണ്ടാണ് കളക്ടറേറ്‌റിലെ ഫീസായാലും ഊരുന്നത്. വൈദ്യുത്ി ബില്‍ അടയ്ക്കാന്‍ കാശില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്ര്തിസന്ധി അത്രത്തോളം രൂക്ഷമാണെന്നാണ് പറയുന്നത്. കഴിഞ്ഞ ഒക്ടോബറിന് ശേഷം വൈദ്യുതി ബില്‍ ഉള്‍പ്പെടെയുള്ളവ അടയ്ക്കുന്നതിനായി തങ്ങള്‍ക്ക അലോട്ട്‌മെന്റ് ഒന്നും വന്നിട്ടില്ലെന്നാണ് ജീവനക്കാരും പറയുന്നത്. ഇനിയിപ്പോ ഇങ്ങനെ പോയാല്‍ മുഖ്യമന്ത്രിയുടെ ക്ലിഫ്ഹൗസിലെ ഫ്യൂസും കെ.എസ്.ഇ ബി ഊരിക്കൊണ്ടുപോകുമോ എന്നാണ് അറിയാനുള്ളത്.