കേന്ദ്രത്തില്‍ കുറച്ച് പണം വാങ്ങിത്തരാന്‍ പിണറായി ഗവര്‍ണറോട് അപേക്ഷിക്കുമോ?
1 min readസംസ്ഥാനത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ വരുമോകോടതിയില്‍ പറഞ്ഞത് പിണറായിക്ക് വിനയാകുമോ. പന്ത് ഗവര്‍ണറുടെ കോര്‍ട്ടില്‍
തത്കാലം കളിജയിക്കാന്‍ ഏതടവും പ്രയോഗിക്കുക, നാളെ എന്തുവരുമെന്ന് നോക്കില്ല, ഇപ്പോഴത്തെ കടം വീട്ടാന്‍ വേറെ കടം വാങ്ങുക, അത് വീട്ടാന്‍ പിന്നെയും കടം വാങ്ങുക. പരമാവധി കള്ളം പറയുക. ഇതൊക്കെയായിരുന്നു നമ്മുടെ പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. ഇനിയിപ്പോള്‍ ഒന്നും നടക്കില്ല.
സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കെ.ടി.ഡി.എഫ്.സി സമാഹരിച്ച സ്ഥിര നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കിയിട്ടും മടക്കി ലഭിക്കാത്തതുമൂലം നിക്ഷേപകര്‍ കോടതിയെ സമീപിച്ചപ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചീഫ് സെക്രട്ടറി തന്നെ കോടതിയെ രേഖാമൂലം അറിയിച്ചത്. ഇത് ഇപ്പോള്‍ സര്‍ക്കാരിന് തന്നെ തിരിച്ചടി ആയിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക നല്‍കാത്തതിനും ഇതേ കാരണം തന്നെയാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതും.
ഇതോടെയാണ് ഭരണഘടനയിലെ 360(1) വകുപ്പ് പ്രകാരം സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം ലഭിക്കുന്നത്. പൊതുപ്രവര്‍ത്തകനും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ ചെയര്‍മാനുമായ ആര്‍.എസ് ശശികുമാറാണ് ഗവര്‍ണര്‍ക്ക് നേരിട്ട് നിവേദനം നല്‍കിയത്. ഇതേ തുടര്‍ന്ന് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് അടിയന്തരമായി വിശദീകരണം ചോദിച്ചിരിക്കുകയാണ്. . സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നിയന്ത്രണം മുഴുവന്‍ കേന്ദ്രത്തിന്റെ കയ്യിലാകും. ഒരു സംസ്ഥാനത്തും കേന്ദ്രത്തിലും ഇതുവരെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല.
സംസ്ഥാനത്തിന്റെ ധനസ്ഥിതി അപകടകരമാംവിധം കൈവിട്ടുപോയ നിലയിലാണെന്നാണ് നിവേദനത്തില്‍ പറയുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെയും, 2020-21 വര്‍ഷത്തെ സിഎജി ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നിവേദനം.
സംസ്ഥാന സര്‍ക്കാരിന് അനുവദിച്ചിട്ടുള്ള വായ്പ പരിധി കവിഞ്ഞതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് അത്യാവശ്യ സാധനങ്ങള്‍ നേരിട്ട് മേടിച്ചതിന്റെ പേരില്‍ ആയിരം കോടി രൂപയുടെയും, ധാന്യങ്ങള്‍ സമാഹരിച്ച പേരില്‍ 4000കോടി രൂപയുടെയും ബാധ്യത സര്‍ക്കാരിനുണ്ട്. സര്‍ക്കാരിനുവേണ്ടി വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുളള കുടിശിക 16,000 കോടി രൂപയായി. യൂണിവേഴ്‌സിറ്റി ,കോളേജ് അധ്യാപകരുടെ 2018 മുതലുള്ള യുജിസി ശമ്പള കുടിശ്ശികയും ഡിഎയും ഇനത്തില്‍ 1500 കോടി രൂപ നല്‍കാനുണ്ട്. ക്ഷേമ പെന്‍ഷന്‍ നല്‍കാനെന്ന് പറഞ്ഞ് ഇന്ധന സെസ് ഏര്‍പ്പെടുത്തിയെങ്കിലും മാസങ്ങളായി വിവിധ ഇനം ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളോളം കുടിശികയായി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2019 ലെ ശമ്പള പരിഷ്‌ക്കരണ കുടിശ്ശികയും ഡിഎയുമടക്കം 24000 കോടി രൂപ നല്‍കാനുണ്ട്.
കേരള സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയുന്നില്ല. റിട്ടയര്‍ ചെയ്യുന്നവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞു വച്ചിരിക്കുന്നു. ജീവനക്കാരുടെ പ്രതിമാസ പെന്‍ഷന്‍ പോലും മാസങ്ങളായി നല്‍കുന്നില്ല. സര്‍ക്കാര്‍ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ സമാഹരിച്ച സ്ഥിര നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയായിട്ടും മടക്കി ലഭിക്കാത്തത് മൂലം നിക്ഷേപകര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
പണം മടക്കി കൊടുക്കുവാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കിയിട്ടും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിനിധിയിലാണെന്നും കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്നുമുള്ള വിവരം രേഖാമൂലം കോടതിയെ അറിയിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭീതിജനകമാണെന്നും ഭരണഘടന അനുശാസിക്കുന്ന പ്രകാരം സംസ്ഥാനഭരണം നിര്‍വഹിക്കുവാന്‍ കഴിയാത്ത നിസ്സഹായ സ്ഥയാണെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ റെക്കോര്‍ഡ് ചെയ്തിരിക്കുകയാണ്.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞു വച്ചിരിക്കുന്നു. സ്‌കൂളുകളിലെ ഉച്ച ഭക്ഷണവിതരണവും താറുമാറായി. സംസ്ഥാനസര്‍ക്കാരിന് ലഭിക്കേണ്ട നിയമപ്രകാരമുള്ള കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കുന്നുവെങ്കിലും കേന്ദ്ര വിഹിതം ലഭ്യമാകാത്തതിന്റെ പേരിലാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി എന്ന അടിസ്ഥാനരഹിത പ്രചാരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. മന്ത്രിസഭയുടെ ആ സൂത്രണമില്ലാത്ത ധനകാര്യ മാനേജ്‌മെന്റും, സംസ്ഥാനത്തിന് ലഭിക്കേണ്ട റവന്യൂ വരുമാനം പിരി ച്ചെടുക്കുന്നതിലെ വീഴ്ചയും, ധൂര്‍ത്തും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതായി സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി തുടരുമ്പോള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് മാത്രമായി സംസ്ഥാന സര്‍ക്കാര്‍ കേരളീയം, നവ കേരള സദസ്സ് തുടങ്ങിയ പരിപാടികള്‍ക്ക് കോടികള്‍ ചെലവിടുകയാണ്. ഭരണഘടനാ വ്യവസ്ഥ പ്രകാരം ഫിനാന്‍ഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് എല്ലാവര്‍ഷവും നിയമസഭയില്‍ സമര്‍പ്പിക്കേണ്ടതായുണ്ട്. 21-22ലെ റിപ്പോര്‍ട്ട് 2022 മെയില്‍ ലഭ്യമായെങ്കിലും, നിയമസഭയില്‍ സമര്‍പ്പിക്കാന്‍ വൈകുന്നത് ബോധപൂര്‍വമാണ്. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കിയെങ്കിലും രണ്ടര വര്‍ഷം ഒരു മന്ത്രിയുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് കോടിക്കണക്കിനു രൂപയുടെ അധികം ബാധ്യത സംസ്ഥാന ഖജനാവില്‍ ഉണ്ടാകുന്നുണ്ട്.
കോളേജുകളില്‍ കൃത്യമായ അധ്യായനം നടക്കാത്തതിന്റെ പേരില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പലായനം ചെയ്യുകയാണ്. ഇനി എന്താണാവോ ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് മറുപടി നല്‍കുക. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്നോ. കേന്ദ്രം തരാത്തതാണെന്നോ. അതേ കേന്ദ്രവുമായി നല്ല ബന്ധത്തിലായതിനാല്‍ ഗവര്‍ണര്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് കുറച്ച് പൈസ കടം വാങ്ങിച്ചുകൊടുക്കുമെന്നോ. കാത്തിരുന്നു കാണാം.
See insights and ads
All reactions:
1Malayali News Live