അതിരപ്പള്ളിയില്‍ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാന ആക്രമണം

1 min read

തൃശൂര്‍: അതിരപ്പള്ളിയില്‍ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാന ആക്രമണം. ആനമല റോഡിലൂടെ പോകുമ്പോള്‍ ആനക്കയം മേഖലയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. അത്ഭുതകരമായാണ് സഞ്ചാരികള്‍ രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.

റോഡരികില്‍ നിന്ന കാട്ടാന കാറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. കാട്ടാന കാറിന്റെ ബോണറ്റില്‍ വന്ന് ഇടിച്ചതിന് പിന്നാലെ സഞ്ചാരികള്‍ ഉടന്‍ തന്നെ കാര്‍ പുറകോട്ടു എടുത്തു. എറണാകുളം സ്വദേശികളുടെ കാറാണ് ആന ആക്രമിച്ചത്.

വാല്‍പ്പാറയില്‍ നിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോകവെയാണ് സഞ്ചാരികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

Related posts:

Leave a Reply

Your email address will not be published.