ഭാര്യയെ കൊലപ്പെടുത്തി ലൈംഗികാതിക്രമം നടത്തി ഭർത്താവ്, കാണാനില്ലെന്ന് പരാതിയും

1 min read

കൊച്ചി : ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അവരെ കാണാനില്ലെന്ന് ഭർത്താവ്‌ പോലീസിൽ പരാതി നൽകി. കാലടി കാഞ്ഞൂരിലാണ് സംഭവം. മഹേഷ്‌കുമാറാണ് ഭാര്യ രത്നവല്ലിയെ (35) കൊല്ലപ്പെടുത്തിയതിനു ശേഷം കാണാനില്ലെന്നു പരാതി നൽകിയത് തമിഴ്നാട് സ്വദേശികളായ ഇരുവരും കാഞ്ഞൂരിൽ കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്.
ഇയാളുടെ മൊഴികളിലെ വൈരുദ്ധ്യം മനസ്സിലാക്കിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. വീടിനടുത്തുള്ള ജാതിത്തോട്ടത്തിൽ വെച്ച് ഇയാൾ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുക യായിരുന്നു. തുടർന്ന് ലൈംഗികാതിക്രമവും നടത്തി. രത്നവല്ലിയുടെ മൃതദേഹം നഗ്നമായാണ് കിടന്നിരുന്നത്. കൊലപാതകക്കുറ്റത്തിനു പുറമേ മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് കൂടുതൽ വകുപ്പുകളും ചേർക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.