രാഹുലിനെ വലുതാക്കി കാണിക്കുന്നതെന്തിനെന്ന് കോണ്‍ഗ്രസ്. മുന്‍ എം.പി
1 min read
നിങ്ങളെന്തിനാണ് രാഹുല്‍ഗാന്ധിയെ ഇങ്ങനെ വലുതാക്കി കാണിക്കുന്നത്.
അയാള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനൊന്നുമല്ല. വെറുമൊരു എം.പി. ഇതു പറയുന്നത് ബി.ജെ.പിക്കാരനൊന്നുമല്ല. കടുത്ത ബി.ജെ.പി വിമര്‍ശകനും കോണ്‍ഗ്രസിന്റെ ഫയര്‍ബ്രാന്‍ഡ് നേതാവും മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗിന്റെ സഹോദരന്‍ ലക്ഷ്മണ്‍ സിംഗാണ് ഇങ്ങനെ പറഞ്ഞത്. മദ്ധ്യപ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമാണ് ഇദ്ദേഹം. ‘ജന്മം കൊണ്ടാരും മഹാനാകുന്നില്ല. ഒരാളുടെ പ്രവൃത്തിയിലുടെയാണ് അയാള്‍ മഹാനാകുന്നത്.’ ഗുണയില്‍ ഒരു വാര്‍ത്താ സമ്മേളനത്തിലായിരുന്നു ലക്ഷ്മണ്‍ സിംഗിന്റെ ഈ അഭിപ്രായ പ്രകടനം. ഇത്തവണ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണയിലെ ചച്ചൗര നിയമസഭാ സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയോട് 61,000 വോട്ടിനാണ് ലക്ഷമണ്‍ സിംഗ് തോറ്റത്. 230ല്‍ 164 സീറ്റ് നേടി ബി.ജെ.പി മദ്ധ്യപ്രദേശ് തൂത്തുവാരുകയായിരുന്നു. കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയാണ് നേരിടാന്‍ പോകുന്നതെന്നാണ് ലക്ഷ്മണ്‍ സിംഗിന്റെ രാഹുല്‍ വിമര്‍ശനത്തോടെ വ്യക്തമാവുന്നത്.