ഭ്രമയുഗം എന്തുകൊണ്ട് black & White ൽ
1 min readപ്രഖ്യാപനം മുതലേ പ്രേക്ഷകർ കാത്തിരുന്ന ചിത്രം. മമ്മൂട്ടിയെന്ന നായക കഥാപാത്രവും രാഹുൽ സദാശിവനെന്ന സംവിധായകനും മാത്രമല്ല കാത്തിരിപ്പിന് കാരണം. black & White ചിത്രം എന്ന പ്രത്യേകതയും അതിനു കാരണമായി. പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയായില്ല. തിയേറ്ററിൽ തിമിർത്താടുകയാണ് മമ്മൂട്ടിയും സംഘവും.
ചിത്രത്തിന്റെ കഥ കേൾക്കുമ്പോൾ എന്തുകൊണ്ട് black & White എന്ന് ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അർജുൻ അശോകൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ” ഡയറക്ടർ എന്തായാലും ഒരു black & White പടം ചെയ്യില്ലല്ലോ? സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഇത് കളറാണെങ്കിലോ എന്ന് തോന്നിയിരുന്നു. പക്ഷേ black & White തന്നെയാണ് നല്ലതെന്ന് ഇപ്പോൾ തോന്നുന്നു. “
സിനിമ ചെയ്യുന്നത് black & White ൽ ആണെന്നു പറഞ്ഞപ്പോൾ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് ഡയറക്ടറോട് ചോദിച്ചിരുന്നു എന്ന് നടൻ സിദ്ധാർത്ഥ് ഭരതൻ ,.. അതിനുള്ള കാരണങ്ങളും സംവിധായകൻ പറഞ്ഞു തന്നു എന്ന് സിദ്ധാർത്ഥ് വ്യക്തമാക്കുന്നു. സിനിമ പറയുന്നത് ഒരു പ്രത്യേക കാലഘട്ടത്തിലേതാണ്. പിന്നെ ഹൊറർ ജോണറിലുള്ള സിനിമയാണ്. അങ്ങനെ വരുമ്പോൾ black & White കൂടുതൽ എഫക്ടീവാകും എന്ന് തോന്നിയെന്നാണ് സംവിധായകൻ പറഞ്ഞത്. സിദ്ധാർത്ഥ് വെളിപ്പെടുത്തി.
ക്ലബ് എഫ്.എമ്മിനു നൽകിയ അഭിമുഖത്തിലാണ് അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനും ഇക്കാര്യം പറഞ്ഞത്.