സിദ്ദിഖ് കാപ്പനെ വെളളപൂശി മുസ്ലീംലീഗ്
ഇതുവരെ പറഞ്ഞത് മറന്നു
1 min read
മുസ്ലീംലീഗ് ഒരു കാലത്തും കീഴാള സമൂഹങ്ങളോട് കൂറോ സഹാനുപൂതിയോ കാണിച്ചിട്ടില്ലെന്ന് ആരോപിച്ച പി എഫ് ഐ നേതാവ് സിദ്ദിഖ് കാപ്പനെ ഇപ്പോള്‍ മുസ്ലീം പൊക്കിപിച്ചു നടക്കുന്നതെന്തിനാണെന്ന് ഭാര്‍ഗവരാമന്‍. തന്റെ ഫെയിസ്ബുക്ക് കുറിപ്പിലൂടെയാണ് ഹിന്ദു ഐക്യവേദി വക്താവായ ഭാര്‍ഗവരാമന്‍ മുസ്ലീംലീഗ് മുഖപത്രം ചന്ദ്രിക സിദ്ദിഖ് കാപ്പന്റെ സ്റ്റോറി പ്രസിദ്ധീകരിച്ചതിന്റെ ഉളളറകള്‍ തുറന്നുകാട്ടുന്നു. ഭാര്‍ഗവരാമന്റെ ഫെയിസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
മുസ്ലിം ലീഗിന്റെ കാപ്പന്‍പ്രേമത്തിലെ അന്തര്‍ നാടകങ്ങള്‍
PFI നേതാവായ സിദ്ധിഖ് കാപ്പനെ വെള്ളപൂശി മുസ്ലിം ലീഗിന്റെ ചന്ദ്രിക വാരിക കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചപ്പോള്‍ കാപ്പന്റെ ലീഗ് വിരുദ്ധ ചാറ്റ് കൂടി ചര്‍ച്ച ആകുന്നത് സ്വാഭാവികം മാത്രം.
PFI ബുദ്ധിജീവിയായിരുന്ന സിദ്ധിഖ് കാപ്പന്‍, സംഘടനയുടെ Hit Squad തലവനായ അന്‍ഷാദ് ബദറുദ്ദീനെ ബോധവല്‍ക്കരിക്കാന്‍ 2018 ഫെബ്രുവരി 26 ന് അയച്ച ഈ WhatsApp സന്ദേശം UP പോലീസ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ രേഖയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലീഗ് ഒരു കാലത്തും കീഴാള സമൂഹങ്ങളോട് കൂറോ സഹാനുഭൂതിയോ പുലര്‍ത്തിയിരുന്നില്ലെന്നു കാപ്പന്‍ ആരോപിക്കുന്നു.
കാപ്പന്റെ പ്രത്യയശാസ്ത്ര ബോധവത്കരണത്തിലെ ലീഗ് വിരുദ്ധസന്ദേശം ഇപ്രകാരം ആകുന്നു (രേഖ താഴെ കമന്റ് ബോക്‌സില്‍ കൊടുത്തിട്ടുണ്ട്.):
‘ സഹോദരാ,
മധുവിന്റെ ക്രൂരമായ കൊലപാതകം സംഘികളും ചില ദലിത് ബുദ്ധിജീവികളും മുസ്ലിംവിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കുന്നുണ്ട്.
ചാതുര്‍വര്‍ണ്യ ബോധം ഉള്ളിലേറ്റുന്നവര്‍ മുസ്ലിങ്ങള്‍ക്കിടയിലും ഉണ്ടെന്നത് യാഥാര്‍ഥ്യം തന്നെയാണ്.
പക്ഷേ അത് മുസ്ലിങ്ങളുടെ പൊതുബോധമാണെന്ന് പറഞ്ഞു സ്ഥാപിക്കുന്നതിനു പിറകില്‍ വ്യക്തമായ അജന്‍ഡയുണ്ട്.
എല്ലാ ഇസ്ലാമികപ്രസ്ഥാനങ്ങളും ദലിതരോടും ആദിവാസികളോടും കൂറു പുലര്‍ത്തുന്നവരാണെന്നു പറഞ്ഞാല്‍ അത് യുക്തിഭദ്രമായ വാദമല്ലായെന്നു മറ്റുളളവരെ പോലെ എനിക്കുമറിയാം.
ഉദാഹരണം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്.
ഒരു കാലത്തും കീഴാളസമൂഹങ്ങളോട് കൂറോ സഹാനുഭൂതിയോ പുലര്‍ത്തിയതല്ല മുസ്ലിംലീഗ് രാഷ്ട്രീയം .
മലബാറിലെ എല്ലാ വിഭാഗങ്ങളുടെയും വോട്ടു വാങ്ങി ജയിക്കുകയും അധികാരത്തിന്റെ എല്ലാവിധ സുഖലോലുപതയിലും സമ്പന്നതയിലും അഭിരമിക്കുന്നതാണ് ലീഗിന്റെ രാഷ്ട്രീയവും സംസ്‌കാരവും . കീഴാളരേക്കാള്‍ ലീഗ് പരിഗണിക്കുന്നത് ഹിന്ദുത്വ വാദികളായ സവര്‍ണ വിഭാഗങ്ങളെ തന്നെയാണ്.
ആ സംസ്‌കാരമാണ് ലീഗ് അണികള്‍ക്കു പകര്‍ന്നു നല്‍കുന്നതും.
അതു കൊണ്ടാണ് ലീഗുകാരനായ ഉബൈദിനു സാധുവായ ആദിവാസിയെ കൊല്ലുന്നത് സെല്‍ഫി എടുത്ത് ആസ്വദിക്കാന്‍ കഴിഞ്ഞത്.
അത് ലീഗിന്റെ സംസ്‌കാരമാണ്. ഇസ്ലാമിന്റേതല്ല.’
ജാമ്യത്തിനായി ലീഗ് സഹായിച്ചതോടെ കാപ്പന്‍ പഴയ ലീഗ് വിരോധം മറന്ന മട്ടാണ്.
സിദ്ദിഖ് കാപ്പനു വേണ്ടി മാത്രം സുപ്രീംകോടതിയില്‍ കപില്‍ സിബലിനെ ഹാജരാക്കിയതില്‍ കൂട്ടു പ്രതികളായ റൗഫ് ഷെറീഫ് (അഞ്ചല്‍), അന്‍ഷാദ് ബദറുദ്ദീന്‍ ( പന്തളം ), ഫിറോസ് ഖാന്‍ (വടകര) എന്നിവരുടെ കുടുംബാംഗങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തെ പരാതി അറിയിച്ചിരുന്നു.
കാപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിടിയിലായ കൂട്ടു പ്രതികള്‍ക്കു വേണ്ടിയും സുപ്രീംകോടതിയെ സമീപിക്കണമെന്ന ആവശ്യമുയര്‍ന്നു.
ഇതോടെ കാപ്പന്റെ കേസ് പോപ്പുലര്‍ ഫ്രണ്ട് തണുപ്പിച്ചു.
മഥുര സെഷന്‍സ് കോടതി കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയ ശേഷം ആറു മാസം കഴിഞ്ഞിട്ടും കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യു ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയില്ല.
ഇതോടെ കാപ്പന്റെ കുടുംബം, ലീഗ് നേതാവ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ സഹായം തേടി. മുനവറലിയുടെ നിര്‍ദേശപ്രകാരം ലീഗ് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ കേസ് ഏറ്റെടുത്തു.
‘ചിലരുമായി കൂടിക്കാഴ്ച നടത്തി’.
പോപ്പുലര്‍ ഫ്രണ്ട് അഭിഭാഷകന്‍ വില്‍സ് മാത്യുവിന്റെ വക്കാലത്ത് റദ്ദു ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് ഉഴപ്പിയ കേസ്, ലീഗ് ഏറ്റെടുത്തു ജാമ്യം ‘നേടിക്കൊടുത്ത’തിന്റെ നന്ദി സൂചകമായാണ് കാപ്പനും കുടുംബവും ജാമ്യത്തില്‍ ഇറങ്ങിയ ഉടനെ പാണക്കാട് തങ്ങളെ കണ്ടത്.
കാപ്പനു ജാമ്യം വാങ്ങിക്കൊടുക്കാന്‍ ഹാരിസ് ബീരാന്‍ ചര്‍ച്ച നടത്തിയ ആ പ്രമുഖനെ അവിടെ വെച്ചോ, എവിടെയെങ്കിലും വെച്ചോ കാപ്പന്‍ ബന്ധപ്പെട്ടുവോ എന്നത് അന്വേഷണവിഷയം ആണ്.