സാമന്ത നാഗചൈതന്യ പിരിഞ്ഞതെന്തിന്; നാഗചൈതന്യയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

1 min read

ടോളിവുഡില്‍ പ്രേക്ഷക ശ്രദ്ധ നേടിയ താര ജോഡികളായിരുന്നു സാമന്ത നാഗചൈതന്യ. ഇരുവരുടെയും വിവാഹമോചനത്തിനു ശേഷം ഉയരുന്ന ഗോസിപ്പുകളും ചെറുതൊന്നുമല്ല. തെന്നനിന്ത്യന്‍ ആരാധകര്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു സാമന്തയുടേത്. 2017ലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ വിവാഹമോചനത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്ന നാഗചൈതന്യയുടെ വാക്കുകളാണ് പുറത്തു വരുന്നത്. അത്ഭുതപ്പെടുത്തിയ ഇന്ത്യന്‍ വെബ് സീരീസ് ഏതെന്ന ചോദ്യത്തിന്റെ മറുപടിയാണ് വൈറലാകുന്നത്. ഫാമിലി മാന്‍ എന്നായിരുന്നു അതിന്റെ ഉത്തരം. ആരാധകര്‍ തീരെ പ്രതീക്ഷിക്കാത്ത ഉത്തരം. സാമന്തയാണ് ഈ സീരീസിന്റെ രണ്ടാം ഭാഗത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നത്. നെഗറ്റീവ് വേഷത്തില്‍ മികച്ച പ്രകടനമാണ് സാമന്ത കാഴ്ച്ച വെച്ചിരിക്കുന്നത്. മുന്‍പ് സാമന്ത തിരഞ്ഞെടുത്തിരുന്ന പ്രോജക്ടുകളാണ് അകല്ച്ചയ്ക്ക് കാരണമായതെന്നുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. വിവാഹിതയായിരിക്കെയാണ് സൂപ്പര്‍ ഡീലക്‌സ്, ഫാമിലി മാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ സാമന്ത ഒപ്പുവെയ്ക്കുന്നത്. ഈ ചിത്രങ്ങളിലെ ചില ഇന്റിമേറ്റ് രംഗങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. ഫാമില്മാന്‍ ഇഷ്ടപ്പെടുന്ന സീരീസാണെന്ന നാഗചൈതന്യയുടെ വാക്കുകളിലൂടെ എല്ലാ അഭ്യൂഹങ്ങളും അവസാനിച്ച മട്ടാണ്.  

Related posts:

Leave a Reply

Your email address will not be published.