സോണിയാ ഗാന്ധിക്ക് ആ കത്തയച്ചതാര്?
1 min readലാവലിനില്‍ സി.പി.എം കോണ്‍ഗ്രസ് അന്തര്‍ധാരയോ?
ലാവലിന്‍, ലാവലിന്‍ ഈ പാര്‍ട്ടിയില്‍ പിണറായി വിജയന്‍ എങ്ങനെ കടന്നുകൂടി.
എടാ പാര്‍ട്ടി പോയെടാ…
കേരള രാഷ്ട്രീയത്തെ പിടിച്ചുകൂലുക്കിയതാണ് ലാവലിന്‍ ഇടപാട്. ആദ്യം കനത്ത് കേസ് പിന്നെ തേഞ്ഞില്ലാതായി. അന്നത് വേണ്ടവിധത്തില്‍ ഉയര്‍ന്നിട്ടുണ്ടെങ്കില്‍ പിണറായി വിജയന്‍ ഇന്നു കാണുന്നപോലായിരിക്കില്ല എന്നുറപ്പ്. പക്ഷേ ആരൊക്കയെ പിണറായിയെ സഹായിച്ചു. ഇന്ന് സതീശനും കൂട്ടരും പറയുന്നതുപോലുള്ള ഒത്തുതീര്‍പ്പായിരുന്നില്ല അത്. അത് അതിന് മുമ്പേയുള്ളതാണ്. കേരളത്തില്‍ കടികൂടുമ്പോളും കേന്ദ്രത്തില്‍ ഒന്നിക്കുന്ന സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലുള്ള രഹസ്യ ബാന്ധവത്തിന്റെ കഥ.
പാര്‍ട്ടിയെ നെഞ്ചേറ്റിയ നിസ്വാര്‍ഥരായി ആയിരക്കണക്കിന് കമ്യൂണിസ്റ്റ് കാര്‍ക്ക് എല്ലാം പോയി, പാര്‍ട്ടി പോയെടാ എന്നുവിലപിക്കേണ്ട അവസ്ഥ.
എവിടെ നിന്നാണ് ഈ ജീര്‍ണത തുടങ്ങിയത്. കിണറ്റിലെ തവളകള്‍ക്ക് അതറിയില്ലായിരിക്കാം. ലോകമെമ്പാടും കമ്യൂണിസ്റ്റ് പ്രസ്ഥാനം ജിര്ണതകല്‍ മുങ്ങിയപ്പോള്‍ അതൊന്നും ഇവിടെ ഏശില്ല എന്നു കരുതിയ കുറെയാളുകള്‍. അവരൊയൊക്കെ പിണറായിയും കൂട്ടരും പറ്റിക്കുകയായിരുന്നുവോ. ലാവ് ലിന്‍ കേസില്‍ നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ മുന്‍ വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയന്‍ ജയിലില്‍ പോകേണ്ടിവരുമെന്നു സോണിയാഗാന്ധിയെ അലോസരപ്പെടുത്തുന്ന കത്ത് ഒരു ഉന്നത നിയമജ്ഞന്റെ പിന്‍ബലത്തില്‍ പെരുമ്പാവൂരിലെ ആയൂര്‍വ്വേദ ആതുരാലയത്തില്‍ ലാപ്‌ടോപ്പില്‍ തയ്യാറാക്കി മധ്യകേരളത്തിലെ രണ്ടു വമ്പന്‍ കോണ്‍ഗ്രസ്സ് എം പി മാര്‍ സോണിയഗാന്ധിക്ക് എത്തിച്ചതിന്റെ അന്തര്ധാരയോ? ജനപഥില്‍ ആ കത്തു അന്ന് എത്താന്‍ അല്‍പ്പം വൈകിയതിന് എന്തിനാണ് അന്ന് എകെജി സെന്ററില്‍ നിന്ന് കാരണഭൂതന്റെ ഫോണ്‍ സന്ദേശം പോയത്? എന്തായിരുന്നു അതിന്റെ അന്തര്‍ധാര. അതൊന്നും വലിച്ചു പുറത്തിട്ടിട്ടു കാര്യമില്ല എന്നറിയാം !
വലിയ അന്തര്‍ധാരകളെ ക്കുറിച്ച് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററര്‍ ജി.ശക്തിധരന്‍ എഴുതുന്നു. എന്നാല്‍ അദ്ദേഹം ഒന്നും തുറന്നുപറയുന്നില്ല. കൈതോലപ്പായ പോലെ. അതോ ശേഷം അടുത്ത ലക്കത്തില്‍ എന്നു പറയുന്നതുപോലെ ആകാംക്ഷയും ഉത്കണ്ഠും ജനിപ്പിച്ച് കാത്തിരിപ്പിക്കുയാണോ നമ്മളെ . ഏതായാലും ശക്തിധരന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലേക്ക് പോകാം.
ലാവ്‌ലിന്‍ കോഴയും കെ സുധാകരനും ?
ലാവ്‌ലിന്‍ കോഴ ചെന്നെത്തിയത് സിപിഎമ്മിന്റെ കീശയിലാണെന്നും അതില്‍ വളരെ ചെറിയ പങ്കോ മറ്റോ പിണറായിവിജയന് ലഭിച്ചിട്ടുള്ളൂവെന്നും കെ പി സി പ്രസിഡണ്ട് കെ സുധാകരന്റെ ഇന്നലത്തെ വെളിപ്പെടുത്തല്‍ ലാവ്‌ലിന്‍ കേസില്‍ ആ പാര്‍ട്ടി മലര്‍ന്നു കിടന്നു തുപ്പുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ്. കെ സുധാകരന്റെ ആരോപണം തള്ളാനോ കൊള്ളാനോ ഞാനില്ല. അതെല്ലാം അതിന്റെ വഴിക്കു പൊയ്‌ക്കൊള്ളും. പക്ഷെ കെ പി സി പ്രസിഡണ്ടിന്റെ രാഷ്ട്രീയ അന്ധത കാണുമ്പൊള്‍ പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവ് കോണ്‍ഗ്രസിന് ഇപ്പോഴും ഒരു പ്രഹേളികയാണെന്ന് സംശയലേശമെന്നേ തെളിയിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന് പിണറായി വിജയന്‍ ആരാണെന്ന് മനസിലായിട്ടില്ല. അദ്ദേഹം എന്താ മായാവിയാണോ? യഥാര്‍ത്ഥത്തില്‍ ഇത്രയും കാലം നിഴലിനോടാണോ കോണ്‍ഗ്രസ് യുദ്ധം ചെയ്തത്. രാഷ്ട്രീയത്തില്‍ പിണറായി വിജയന്റെ ലക്ഷ്യം എന്തെന്നോ, ഇരുമ്പുമറയില്‍ പണിതിട്ടുള്ള നിസ്വവര്‍ഗ്ഗത്തിന്റെ ഈറ്റില്ലമായ തൊഴിലാളി വര്‍ഗ്ഗപ്പാര്‍ട്ടിയില്‍ എങ്ങിനെ ഒരു പിണറായി വിജയന്‍ കടന്നുകൂടി എന്നു മാത്രമല്ല അതിന്റെ അധിപന്‍ കൂടിയായി എന്നതും കേരളം പോലെയുള്ള ഒരു സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ പഠനവിഷയമാക്കേണ്ടതാണ്.
അത് ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ ഒരു പ്രത്യേക ജനുസ്സ് ആണ്. പശ്ചിമബംഗാളിലും ഇതേ ജനുസ്സില്‍ പെട്ട ഒന്നു രണ്ടുപേരെ കണ്ടിരുന്നു. പക്ഷെ ഇത്രടം വരെ പോകാന്‍ അവര്‍ ധൈര്യപ്പെട്ടിരുന്നില്ല. ചങ്ങാത്ത മുതലാളിത്തവുമായി പാലം പണിത അവര്‍ വഴിയില്‍ വീണു .
രാഷ്ട്രീയപ്രവര്‍ത്തനം ലാഭേച്ഛയോടെ ആക്കി മാറ്റിയ ദിശാസന്ധിയിലാണ് കേരളത്തില്‍ ഇതിന്റെ കുത്തൊഴുക്ക് തുടങ്ങിയത്. അതിന്റെ ‘ഗേറ്റ് വേയ്’ ആയിരുന്നു ലാവ് ലിന്‍. അതിന്റെ ഭ്രൂണാവസ്ഥയില്‍ തന്നെ രോഗം കണ്ടെത്തിയത് സിപിഎം നേതാക്കള്‍ തന്നെയാണ്. അക്കാലത്തു അത്യുന്നത നേതാക്കള്‍ ദുഃഖഭാരത്തോടെ പരസ്പ്പരം പറയുന്ന കോഡ് വാക്കുകള്‍ ഇപ്രകാരമായിരുന്നു ‘ എടാ പാര്‍ട്ടി പോയെടാ ‘ എന്ന്. അതായതു പാര്‍ട്ടി മരിച്ചു .ഇനി ശവസംസ്‌ക്കാരമേ ഉള്ളൂ എന്ന്.
സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്തവര്‍ ആയിരുന്നെങ്കിലും അവരുടെ ബൗദ്ധിക വിജ്ഞാനവും പ്രായോഗിക അനുഭവവും വിസ്മയകരമായിരുന്നു. എല്ലാവരുടെയും മുഖം ദു:ഖത്തിന്റെ വടുക്കള്‍ നിറഞ്ഞതായിരുന്നു. വിഹ്വലതയാര്‍ന്ന മുഖം. സത്യത്തില്‍ ദില്ലിയിലെ എകെജി ഭവനിലെ നേതാക്കള്‍ പിന്നീട് മനസ്സ് തുറന്നു ചിരിച്ചിട്ടുണ്ടാവില്ല. ലാവ് ലിന്റെ കനലുകള്‍ ഓരോ നെഞ്ചകത്തെയും പൊള്ളിച്ചു. 100 രൂപ എകെജി ഭവനിലെ പഞ്ചാബി ഡ്രൈവര്‍ക്കു രാവിലെ ട്രക്കിനു പെട്രോള്‍ അടിക്കാന്‍ കൊടുക്കുന്ന ബില്ലില്‍ രണ്ടു പിബി അംഗം ഒപ്പിട്ടിരിക്കണമെന്നു കര്‍ക്കശ വ്യവസ്ഥയുള്ള എകെജി ഭവനില്‍ ലാവ് ലിന്റെ തീപ്പൊരി വീണാല്‍ എന്തുസംഭവിക്കും എന്ന് ഊഹിക്കാമല്ലോ.എന്താണ് എകെജി ഭവനിലെ കാര്‍ക്കശ്യം എന്ന് ഇ കെ നായനാര്‍ ആദ്യത്തെ വിദേശയാത്ര എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട് . യാത്രാരേഖകള്‍ തയ്യാറാക്കിക്കഴിഞ്ഞപ്പോള്‍ ചെറിയതുക വായ്പ്പയായി നയനാര്‍ അവിടത്തെ സ്റ്റാഫിനോട് ആവശ്യപെട്ടു .സ്റ്റാഫ് ഒരു വെള്ളക്കടലാസ് എടുത്തുകൊടുത്തിട്ടു പറഞ്ഞത് അതിനുള്ള അപേക്ഷ സ്വന്തം കൈപ്പടയില്‍ എഴുതിക്കൊടുക്കണം എന്നായിരുന്നു .ആ മുന്‍ മുഖ്യമന്ത്രി ഒരു തടസ്സവും പറയാതെ അനുസരിച്ചു .ഇത്ര അര്‍ക്കീസുകള്‍ ആണ് അവിടെ സിംഹക്കൂട്ടില്‍ ഇരിക്കുന്നത്. കെ സുധാകരന്‍ പ റയുന്നു കോഴപ്പണം അവിടെയാണ് ഇരിപ്പുള്ളതെന്ന് ? അങ്ങിനെ എങ്കില്‍ പിണറായി വിജയനെ എന്തിനു വേട്ടയാടി? പക്ഷെ നേതൃത്വത്തിന് അറിയാമായിരുന്നത് മറ്റൊന്നാണ് .ജീര്‍ണ്ണത
അകക്കാമ്പില്‍ കയറിക്കഴിഞ്ഞു. വിദ്രോഹ ശക്തികള്‍ ഫണം വിടര്‍ത്തി ആടാറായി എന്ന്. അതില്‍ പാര്‍ട്ടിയെ കുടുക്കിയിട്ട ഒരു ഇടപാടായിരുന്നു ലാവ്‌ലിന്‍ കോഴ. പാര്‍ട്ടിയില്‍ പോലും യഥാവിധി ചര്‍ച്ചചെയ്യാതെ,പോളിറ്റ് ബ്യുറോ മുന്‍കൈയെടുത്തു സര്‍ക്കാര്‍ ഉത്തരവിലൂടെ രൂപീകരിച്ച ഔദ്യോഗിക കമ്മറ്റിയെ പോലും മറികടന്ന് കാനഡയുമായി ഉണ്ടാക്കിയ കരാര്‍ വഴിയുള്ള കോഴ പാര്‍ട്ടിയാണ് വാങ്ങിയതെന്ന് ഇപ്പോള്‍ കെ പി സി പ്രസിഡന്റ് വെളിപ്പെടുത്തുമ്പോള്‍ പിണറായിവിജയന്‍ തീര്‍ച്ചയായും അദ്ദേഹത്തോട് നന്ദിയുള്ളവനായിരിക്കും. ചിലപ്പോള്‍ ഈ വാര്‍ത്ത വായിച്ചു അദ്ദേഹം ഊറിച്ചിരിക്കുന്നുണ്ടാകും . എന്തെന്നാല്‍ അത്രയേറെ അന്തര്‍ധാരകള്‍ ഉള്ളതാണ് കണ്ണൂര്‍ രാഷ്ട്രീയം. കൊല്ലും കൊലയുമായി ഏറെ നഷ്ടങ്ങള്‍ സഹിച്ചവര്‍ ആണ് കണ്ണൂര്‍കാര്‍ . സ്വൈര്യമായി അല്‍പ്പം നാളെങ്കിലും ജീവിക്കാന്‍ ആര്‍ക്കും മോഹമുണ്ടാകാം.
തലസ്ഥാനത്തു കൈരളി ചാനലിന്റെ ബഹുനില കൂറ്റന്‍ മന്ദിരത്തില്‍ എങ്ങിനെയാണ് എ കെ ആന്റണിയുടെ പേര് തിളങ്ങുന്ന വിധം ശിലാഫലകത്തില്‍ ഒട്ടിച്ചിരിക്കുന്നത് ? ഞാന്‍ പറയണോ ആ അന്തര്‍ധാര ? എന്തായിരുന്നു അതിന്റെ അന്തര്‍ധാര. അതൊന്നും വലിച്ചു പുറത്തിട്ടിട്ടു കാര്യമില്ല എന്നറിയാം ! സംഭവാമീ യുഗേ യുഗേ! മടിയില്‍ കനമുള്ളവര്‍ എത്ര തലമുറയ്ക്കു വേണ്ടതും ഒതുക്കിക്കോട്ടെ. പക്ഷെ ഒരഭ്യര്ഥനമാത്രം .ഇനി കൊല്ലരുത് .അമ്മമാരുടെ രോദനം ഇനി കാണാന്‍ വയ്യ. കുഞ്ഞുങ്ങളെ അനാഥരാക്കരുത്. രാഷ്ട്രീയമേ ഉപേക്ഷിച്ചോളാം. എത്ര ശിലാഫലകങ്ങളില്‍ വേണമെങ്കിലും പേര് കൊത്തിവെച്ചോളൂ. പിണറായിവിജയന്റെ കൈകള്‍ സംശുദ്ധമാണെന്നു ദില്ലിയിലെ ഔദ്യോഗിക വസതിയില്‍ ഇരുന്നു ഏ കെ ആന്റണി എന്നോട് തര്‍ക്കിച്ചത് ഞാന്‍ മറക്കില്ല. ചിലപ്പോള്‍ അദ്ദേഹം അത് നിഷേധിക്കും. അതുതന്നെയാണ് ഇപ്പോള്‍ കെ സുധാകരന്‍ പറഞ്ഞതും. വൈകി എന്നുമാത്രം. അതാണല്ലോ ശിലാഫലകത്തിലെ രഹസ്യം.