പരിചയമില്ലാത്തവനെ കെട്ടാനോ

1 min read

സെക്‌സി വസ്ത്രം ധരിച്ചാല്‍ എന്തിനും സമ്മതമാണെന്ന് ആരാണ് പറഞ്ഞത്!

എയര്‍ഹോസ്റ്റസിന്റെ ജോലി വേണ്ടെന്ന് വെച്ചിട്ട് സിനിമയിലേക്ക് എത്തിയ നടിയാണ് മീനാക്ഷി രവിന്ദ്രന്‍. അവതാരകയായി കരിയര്‍ തുടങ്ങി പിന്നീട് സിനിമയിലേക്ക് എത്തി. തന്റെ ജീവിതത്തിലെ ചില രസകരമായ വിവരങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണിപ്പോള്‍. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി മീനാക്ഷി വിമര്‍ശിക്കപ്പെട്ടിരുന്നു.
വസ്ത്രധാരണം ശരിയായില്ലെന്ന് പറഞ്ഞായിരുന്നു പലരും കളിയാക്കിയത്. എന്നാല്‍ വസ്ത്രത്തില്‍ മാത്രമല്ല വിവാഹം കഴിക്കുന്നത് മുതല്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതില്‍ വരെ വ്യക്തമായ ധാരണകളുണ്ടെന്ന് നടി പറയുന്നു. പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലായായിരുന്നു മീനാക്ഷി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

ഞാന്‍ പ്രണയിച്ചിട്ടേ വിവാഹം കഴിക്കുകയുള്ളു. പക്ഷേ ഞാന്‍ സെറ്റില്‍ഡ് ആയതിന് ശേഷമേ വിവാഹമുണ്ടാവൂ. എന്റെ പ്രതീക്ഷയ്‌ക്കൊത്ത് വളര്‍ന്നാല്‍ ഞാന്‍ സെറ്റിഡ്‌ലായെന്ന് പറയാം. പണം സമ്പാദിക്കുക എന്ന് മാത്രമല്ല. പണമെന്ന് പറയുന്നത് നമ്മുടെ ജീവിതരീതിയുടെ ഭാഗമാണ്. ജോലി എടുക്കുന്നത് അതിനും കൂടിയാണ്. എന്ന് കരുതി ഒരു വര്‍ഷം മൊത്തം ഓടി നടന്ന് സിനിമ ചെയ്യണമെന്നല്ല. നല്ല സിനിമകളില്‍ നല്ല കഥാപാത്രം ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

പിന്നെ കല്യാണം, പ്രേമിച്ചിട്ട് തന്നെ മനുഷ്യന്മാരെ മനസിലാക്കാന്‍ പറ്റുന്നില്ല. അപ്പോഴാണ് പരിചയമില്ലാത്ത ആളുമായി വിവാഹം കഴിക്കുന്നത്. അറേഞ്ച്ഡ് എന്ന് പറയുമ്പോള്‍ കല്യാണം തന്നെയാണ് മുന്നില്‍ കാണുന്നത്. ഒരു പരിചയവുമില്ലാത്ത ആള്‍ വന്ന് ചായ കുടിക്കുന്നു. എന്നിട്ട് വിവാഹം കഴിക്കുക എന്ന് പറയുന്നത് ഉള്‍കൊള്ളാനെ സാധിക്കുന്നില്ല. ഇപ്പോള്‍ കുറച്ച് കൂടി സംസാരിക്കാന്‍ അവസരം കിട്ടുന്നുണ്ട്.

ഉറപ്പിച്ച് മുന്നോട്ട് പോകുമ്പോള്‍ അതില്‍ അഡ്ജസ്റ്റ്‌മെന്റ് വരുമോന്ന് എനിക്ക് അറിയില്ല. എനിക്ക് പരിചയമില്ലാത്ത ആളെ കണ്ട് ഇഷ്ടം തോന്നിയിട്ട് ഇനി കല്യാണം കഴിക്കാമെന്ന് തീരുമാനിക്കാന്‍ പറ്റില്ല. കാരണം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരിക്കും കല്യാണം എന്നാണ് ഞാന്‍ കരുതിയിരിക്കുന്നത്.
ഭാര്യയാവുക, അമ്മയാവുക, എന്നിങ്ങനെയുള്ള റോളുകളൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ എന്റെ വീടിന് ചേരുന്ന ആളാണെന്ന് തോന്നണം. അല്ലാതെ അപരിചിതനായ ഒരാളുടെ ലവ് തോന്നുമെന്ന് കരുതുന്നില്ല. കാരണം ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കേണ്ടതാണല്ലോ. ഭര്‍ത്താവ് എന്റെ നല്ലൊരു സുഹൃത്തായിരിക്കണം. ഞാനുമായിട്ട് ഒത്തുപോകണം. അതെല്ലാം മാനേജ് ചെയ്ത് പോകണം. പിന്നെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അനുഭവം ഒന്നും എനിക്കുണ്ടായിട്ടില്ല. ആരും അങ്ങനെ വന്ന് പറഞ്ഞതുമില്ല. ഞാനായിട്ട് ആരോടും പറഞ്ഞിട്ടുമില്ലെന്നും മീനാക്ഷി കൂട്ടിച്ചേര്‍ക്കുന്നു.

അത്യാവശ്യം ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കാന്‍ മടിയില്ലാത്ത വ്യക്തി കൂടിയാണ് താരം. അടുത്തിടെ ഒരു പൊതുവേദിയിലെത്തിയപ്പോഴാണ് മീനാക്ഷിയുടെ വേഷം കൂടുതല്‍ ചര്‍ച്ചയായത്. തനിക്കിഷ്ടമുള്ളത് കൊണ്ടാണ് ഇത്തരം വേഷങ്ങള്‍ ധരിക്കുന്നതെന്നാണ് നടി പറയുന്നത്.
എന്ന് കരുതി തന്റെ സ്വാകാര്യതയിലേക്ക് ക്യാമറയുമായി വരാന്‍ ആര്‍ക്കാണ് അവകാശമെന്ന് ചോദിക്കുകയാണ് നടിയിപ്പോള്‍. ഇഷ്ടമുള്ള വസ്ത്രം ധരിച്ചു എന്നത് കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തും കാണിക്കാമെന്നുള്ള ലൈസന്‍സ് അല്ല.

ഞാനിടുന്ന വസ്ത്രമല്ല എന്റെ ഐഡിന്റിറ്റി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. മാന്യത എന്ന് പറയുന്നത് ഓരോരുത്തരുടെയും കണ്ണിലാണ്. ജീന്‍സ് ഇടുന്നത് വൃത്തികേടാണെന്നും അല്ലെന്നും പറയുന്നവരുണ്ട്. വേറെ എന്തൊക്കെ കാര്യങ്ങളുണ്ട്. പക്ഷേ ഞാനെന്ത് വസ്ത്രമിട്ടു എന്ന് നോക്കി നടക്കുകയാണ് ചിലര്‍.
അതൊക്കെ കാണുമ്പോള്‍ ഞാന്‍ മുഖം തിരിക്കും. ഇതൊന്നും കാണാന്‍ തീരെ താല്‍പര്യമില്ല. സങ്കടമൊന്നും തോന്നാറില്ല. ലാസ്റ്റ് കണ്ടൊരു വീഡിയോയില്‍ വൃത്തിക്കേട് കൂടുതലായി കാണിക്കാനാണോന്ന് അറിയില്ല, സ്ലോ മോഷനിലൊക്കെയാണ് എടുത്തിരിക്കുന്നത്.

നമ്മളൊരു സ്ലീവ്‌ലെസ് ഇട്ടാലോ ഷോട്ട്‌സ് ഇട്ടെന്ന് കരുതി, നമ്മുടെ പ്രൈവറ്റ് പാര്‍ട്ടിലേക്ക് വീഡിയോ പകര്‍ത്താന്‍ വരാന്‍ ആരാണ് അധികാരം കൊടുത്തിരിക്കുന്നത്. അങ്ങനെ ഇട്ടത് കൊണ്ടല്ലേ വീഡിയോ എടുത്തതെന്ന് പറയാം. അങ്ങനെ ഇടുന്നതിനര്‍ഥം നിങ്ങള്‍ക്ക് എടുക്കാനുള്ള അവകാശമാണെന്ന് ആരാണ് പറയുന്നത്.

വീഡിയോ ഷൂട്ട് ചെയ്യരുതെന്നല്ല ഞാന്‍ പറയുന്നത്. അതൊക്കെ ഇതിന്റെ ഭാഗമാണെന്ന് എനിക്കറിയാം. അത് ഫേസ് ചെയ്യാന്‍ റെഡിയായിട്ടുമാണ് വരുന്നതും. പക്ഷേ നമ്മളൊരു പരിപാടിയ്ക്ക് പോകുമ്പോള്‍ ഇതൊരു കണ്ടന്റാക്കി ചെയ്യുന്നതാണ് കുഴപ്പം. നമ്മളൊരു അഞ്ച് പേര് ഗ്രൂപ്പായിട്ട് പോകുന്നു. അഞ്ച് പേരെയും ഷൂട്ട് ചെയ്താല്‍ കുഴപ്പമില്ല. ഞാനിട്ടത് സെക്‌സി ഡ്രസ്സോ, ഹോട്ട് ഡ്രസ്സോ ഒക്കെ ആണെങ്കിലും അന്നേരം പ്രശ്‌നമില്ല. അതിന് പകരം എന്നെ മാത്രം കാണിച്ചോണ്ട് ചെയ്യുന്നതാണ് പ്രശ്‌നം. അതെന്ത് മര്യാദയാണെന്ന് മീനാക്ഷി ചോദിക്കുന്നു.
ഡ്രസ്സിങ്ങ് ആരോടുമുള്ള യെസ് അല്ല. ആളുകള്‍ കുറച്ചൂടി ഇഷ്ടപ്പെടുന്നത് അങ്ങനെ പ്രൊമോട്ട് ചെയ്യപ്പെടാനാണ്. ചിലര്‍ക്ക് കാണാനിഷ്ടവും അതൊക്കെയാണ്. എന്റെ സാരി ഉടുത്ത ഫോട്ടോയോ മാന്യമായ വേഷമെന്ന് പറയുന്നതോ ആയ ചിത്രങ്ങള്‍ ഇതുവരെ വൈറലായിട്ടില്ല. അതൊന്നും ആളുകള്‍ക്ക് കാണണ്ട. ഇതാണ് അവര്‍ക്ക് വേണ്ടത്. എന്ന് കരുതി കാണിക്കാന്‍ വേണ്ടി ഇട്ടതല്ല ഞാന്‍.
അത്തരം വസ്ത്രങ്ങളെനിക്ക് ഇഷ്ടമാണ്. ഞാനതില്‍കംഫര്‍ട്ടുമാണ്. അപ്പോള്‍ എന്റെ പൈസയ്ക്ക് വാങ്ങി ഞാനിടുന്നു. വീഡിയോ എടുക്കണ്ടെന്നും ഫോട്ടോ എടുക്കണ്ടെന്നും ഞാന്‍ ആരോടും പറയുന്നില്ല. പക്ഷേ കുറച്ചൊക്കെ മാന്യത കാണിക്കാമെന്നും മീനാക്ഷി പറയുന്നു.

ReplyForwardAdd reaction

Related posts:

Leave a Reply

Your email address will not be published.