കാവ്യ എങ്ങനെ നായികയായി?

1 min read

ലാല്‍ ജോസിന്റെ ഓര്‍മ്മയില്‍ വന്ന ആ ഒന്‍പതാം ക്ലാസുകാരി ആര്?

ബാലതാരമായി വന്ന് മലയാള സിനിമയിലെ മുന്‍നിര നായികയായി മാറിയ നടിയാണ് കാവ്യ മാധവന്‍. മുഖശ്രീ കൊണ്ടും ശാലീനത കൊണ്ടും അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസ് വളരെ വേഗം കാവ്യക്ക് കീഴടക്കാനായി. നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയോട് നോ പറഞ്ഞ് കുടുംബജീവിതം ആസ്വദിക്കുകയാണ് താരമിപ്പോള്‍.

സിനിമ സ്വപ്‌നം കണ്ട് നടന്ന ഒരു കൂട്ടം ചെറുപ്പക്കാരില്‍ നിന്നും ഇന്ന് അറിയപ്പെടുന്ന സംവിധായകനായി മാറിയ ലാല്‍ ജോസാണ് കാവ്യയെ ആദ്യമായി നായികയാക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ആദ്യം സംവിധാനം ചെയ്ത ഒരു മറവത്തൂര്‍ കനവിന് ശേഷമാണ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമ എടുക്കുന്നത്. അടുത്ത സുഹൃത്തായ ദിലീപിനെ നായകനായി കണ്ടെത്തി. പക്ഷെ കാവ്യക്ക് പകരം ശാലിനിയായിരുന്നു അന്ന് നായികയാകേണ്ടത്. ശാലിനി പെട്ടെന്ന് മറ്റ് സിനിമകള്‍ ഏറ്റെടുത്ത് പോയതോടെ നായികയെ കിട്ടാതെ ബ്ലാങ്ക് ആയി നില്‍ക്കേണ്ടി വന്നിരുന്നുവെന്ന് ലാല്‍ ജോസ് പറയുന്നു.

ഉടനെ തന്നെ ഒരു നടിയെ സിനിമയിലേക്ക് വേണമെന്നുണ്ടായി. അങ്ങനെയാണ് കാവ്യയുടെ മുഖം ഓര്‍മ്മയിലേക്ക് വന്നതെന്നും ലാല്‍ പറഞ്ഞു. ലാലിന്റെ വാക്കുകളിങ്ങനെ. പെട്ടെന്ന് ഒരു നടിയെ സിനിമയിലേക്ക് വേണമെന്ന് ചിന്തിക്കുന്ന സമയത്താണ് കാവ്യയുടെ മുഖം ഓര്‍മ്മയിലേക്ക് വന്നത്. അന്ന് ബാലതാരമായി ചെറിയ റോളുകളിലൂടെ പതിയെ സിനിമയിലേക്ക് പിച്ചവെയ്ക്കുകയാണ് കാവ്യ.

‘നായികയായി ആരെ കണ്ടെത്തുമെന്ന് ചിന്തിച്ച് നിന്ന സമയത്താണ് അതിന് മുന്‍പ് അസിസ്റ്റന്റ് ഡയറക്ടറായി ഞാന്‍ ചെയ്ത ഭൂതക്കണ്ണാടി എന്ന സിനിമയില്‍ അഭിനയിച്ച പെണ്‍കുട്ടിയുടെ മുഖം ഓര്‍മ്മ വരുന്നത്. അത് കാവ്യ മാധവനായിരുന്നു. നടി അവതരിപ്പിച്ച പന്ത്രണ്ട് വയസുകാരിയായ പെണ്‍കുട്ടി വയസറിയിച്ച് വലിയ പെണ്‍കുട്ടിയാകുന്നതൊക്കെ ആ സിനിമയിലൂടെ കാണിച്ചിരുന്നു. പെട്ടെന്ന് എനിക്ക് കാവ്യയെ ഓര്‍മ്മ വന്നു. ആ സിനിമ എടുത്തിട്ട് രണ്ട് വര്‍ഷമായി. അവളിപ്പോള്‍ വളര്‍ന്നിട്ടുണ്ടാവുമല്ലോ എന്നോര്‍ത്തു.

ഉടനെ നീലേശ്വരത്ത് പോയി കാവ്യയെ കണ്ടെങ്കിലും അവളുടെ അമ്മയ്ക്ക് വലിയ പേടിയായിരുന്നു. അനിയത്തിയുടെ റോളിലൊക്കെ അഭിനയിപ്പിച്ചാല്‍ മതി. അല്ലെങ്കില്‍ മംഗലം കഴിക്കാനൊക്കെ പ്രശ്‌നമാവില്ലേ എന്നൊക്കെ ചോദിച്ചു. അക്കാലത്ത് സിനിമയില്‍ നായികയായാല്‍ കല്യാണം നടക്കാതെ പോവുമോ എന്നിങ്ങനെയുള്ള പേടികളുണ്ടായിരുന്നു.
അതാണ് കാവ്യയുടെ അമ്മ അങ്ങനെ പറഞ്ഞത്. എന്നാല്‍ പിന്നീട് കാവ്യയുടെ കഥാപാത്രത്തെ കുറിച്ചൊക്കെ പറഞ്ഞ് കൊടുത്തതിന് ശേഷം അവര്‍ക്ക് കുഴപ്പമില്ലാതായി. അവര്‍ അഭിനയിക്കാന്‍ വരികയും ചെയ്തു.
ഒന്‍പതാം ക്ലാസ് കഴിഞ്ഞ് പത്തിലേക്ക് പോവുന്ന പ്രായമോ മറ്റോ ആണ്. ആ സമയത്താണ് ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയായി കാവ്യ അഭിനയിക്കാനെത്തുന്നത്. പതിനാലോ പതിനഞ്ചോ വയസ് മാത്രമേ അന്ന് താരത്തിന് പ്രായമുണ്ടാവുകയുള്ളുവെന്ന് പറയുകയാണ്,’ ലാല്‍ ജോസ്.

Related posts:

Leave a Reply

Your email address will not be published.