ആരാണ് കൂടുതല്‍ സെലക്ടീവ്;മമ്മൂട്ടി? പ്രിഥ്വിരാജ്?തുറന്നു പറഞ്ഞ് സംവിധായകന്‍
1 min readമമ്മൂട്ടിയാണോ പ്രിഥ്വിരാജാണോ കൂടുതല്‍ സെലക്ടീവ്. തുറന്ന് പറഞ്ഞ് സംവിധായകന്‍ ജി.മാര്‍ത്താണ്ഡന്‍. മമ്മൂട്ടി അഭിനയിച്ച ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ സിനിമയിലൂടെയാണ് ജി.മാര്‍ത്തണ്ഡന്‍ ആദ്യമായി സംവിധായകനാവുന്നത്. ശേഷം മമ്മൂട്ടിയുടെ തന്നെ ‘അച്ഛാ ദിന്‍’ എന്ന സിനിമയും പൃഥ്വിരാജിന്റെ ‘പാവാട’ എന്ന സിനിമയും സംവിധാനം ചെയ്തത് അദ്ദേഹം തന്നയായിരുന്നു.
‘രണ്ടുപേരെയും ബോധ്യപ്പെടുത്താന്‍ പ്രയാസമാണ്. രാജുവും മമ്മൂട്ടി സാറും ഒരുപോലെയാണ്. ഒരേ രീതീയിലാണ് സംസാരം. അവര്‍ വെട്ടിതുറന്ന് കാര്യങ്ങള്‍ പറയും. കഥ കേട്ടാല്‍ ഇഷ്ടമായില്ലെങ്കില്‍ അപ്പോള്‍ തന്നെ നടക്കില്ലെന്ന് പറയും, ചെയ്യാമെന്ന് പറഞ്ഞാല്‍ ഉറപ്പായും ചെയ്തിരിക്കും. അങ്ങനെ എല്ലാം വെട്ടി തുറന്ന് പറയുന്ന സ്വഭാവമാണ് രണ്ടുപേര്‍ക്കും.
‘മഹാറാണി’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പൊരിക്കല്‍ ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു രാജുവും മമ്മൂട്ടി സാറും രൂപം കൊണ്ട് മാറുന്നെന്നേ ഉള്ളൂ. പക്ഷേ സ്വപാവം ഒരു പോലെയാണ്. രാജുവിനോട് പാവാട സിനിമയുടെ കഥ പറയാന്‍ പോകുമ്പോള്‍ നാല് കഥ കൊണ്ടുവന്നു. അത് നാലും റിജക്ട് ചെയ്തിട്ടാണ് പാവാട സെലക്ട് ചെയ്തത്. പാവാടയ്ക്ക് ശേഷം രണ്ടുമൂന്ന് കഥ പറഞ്ഞു. പക്ഷേ ഇതുവരെ എനിക്ക് പിടിതന്നിട്ടില്ല. മാഹാറാണി ഇറങ്ങിയിട്ട് വേണം ഇനി നോക്കാന്‍.’ ജി.മാര്‍ത്താണ്ഡന്‍ പറഞ്ഞു.