സാമ്പത്തിക ഇടപാടുകള്‍ ഒത്തുതീര്‍ക്കുന്ന , മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാര കേന്ദ്രം ആര ് ?

1 min read

 മുഖ്യമന്ത്രിക്ക് കണ്ടകശനിയോ, ശിവശങ്കരനും പലതും വിളിച്ചുപറയുമെന്ന് കെ.മുരളീധരന്‍

 എല്ലാ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ആ ഉന്നതന്‍ ആര്. അഴിമതിക്കാര്‍  താഴേക്കിടയിലുള്ള എന്‍.ജി.ഒ മാരാണെന്നും ഭരണ തലത്തിലൊന്നും അഴിമതിയില്ലെന്നും സഖാവ് എം.വി.ഗോവിന്ദന്‍ വാചകമടിക്കുമ്പോഴാണ്  മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്ന ഉന്നതന്‍ എല്ലാവിധ സാമ്പത്തിക ഇടപാടുകളും നടത്തുകയാണെന്ന് ഒരു ഐ.ജി തന്നെ ആരോപിക്കുന്നത്. വെറുതെ ആരോപിച്ചതല്ല, ഹൈക്കോടതിയില്‍ രേഖാമൂലമാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

 പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചതിന് മുഖ്യമന്ത്രിക്ക് കിട്ടിയ  ഏറ്റഴും വലിയ തിരിച്ചടിയാണ് ഐ.ജി ലക്ഷ്മണയുടെ ഹര്‍ജിയെന്ന ്‌കെ.മുരളീധരന്‍
എം.പി പറയുന്നു. ഇനി ജാമ്യം കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കരനും പലതും വിളിച്ചുപറയും.

 ചില സാമ്പത്തിക  ഇടപാടുകളില്‍  മദ്ധ്യസ്ഥത വഹിക്കാനും തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്  ഒരു അസാധാരണ ഭരണഘടനാ അതോറിട്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഐ.ജി ലക്ഷ്മണ ആരോപിക്കുന്നത്.
 ഹൈക്കോടതി ആര്‍ബിട്രേറ്റര്‍മാര്‍ക്ക്  അയച്ച തര്‍ക്കങ്ങള്‍ പോലും ഇവര്‍ തീര്‍പ്പാക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ ഈ ബുദ്ധികേന്ദ്രം എറണാകുളം ക്രൈംബ്രാഞ്ച് ഡി.വൈ.എസ. പിക്ക് നിര്‍ദ്ദേശം നല്‍കുന്നതായി ഐ.ജി
ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സംഘത്തിലെ അദൃശ്യകരങ്ങളും ബുദ്ധികേന്ദ്രവുമാണ് മോണ്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ തന്നെ പ്രതിയാക്കിയതെന്ന് ലക്ഷ്ണ ആരോപിക്കുന്നു. മോണ്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിനിരയായവര്‍  മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തന്റെ പേരില്ല. 2021 സെപ്റ്റംബര്‍ 23ലെ
എഫ്.ഐ.ആറിലും തന്റെ പേരില്ല.  കേസ് ഡയറിയില്‍ തനിക്കെതിരെ ഒന്നുമില്ല. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആരും കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ്   പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന് ശേഷം എ.ഡി.ജി.പി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങമൂലത്തില്‍ പറയുന്നത്.  വകുപ്പു തല അന്വേഷണത്തിലും തനിക്ക് ക്ലീന്‍ ചിറ്റ് ആണ്  കിട്ടിയത്.  എന്നാല്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പലരി എറണാകുളും അഡി. ചീഫ് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ഡ നില്‍,കയി റിപ്പോര്‍ട്ടില്‍ തന്നെ മൂന്നാം പ്രതിയിക്കിയിരിക്കുന്നു.
ഈ കേസില്‍  മുന്‍ ഐ.ജി. എസ്. സുരേന്ദ്രനെ അറസ്റ്റ് ചെയത്ിരുന്നു.

Related posts:

Leave a Reply

Your email address will not be published.