ഗര്‍ഭസ്ഥ ശിശു, ശൂലം, വെട്ടിക്കൊല്ലല്‍ എന്തൊക്കെയായിരുന്നു?
1 min readഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കഥകള്‍ പ്രചരിച്ചത് രണ്ടു പതിറ്റാണ്ടോളം
ഗുജറാത്ത് കലാപത്തിനിടെ അഹമ്മദാബാദിനടുത്ത നരോദ പാട്യയില്‍ ന്യൂനപക്ഷ സമുദായത്തിലെ 11 പേര് കൊല്ലപ്പെട്ട കേസില്‍ ഗുജറാത്തിലെ മുന്‍ മന്ത്രി മായാ കോഡ്നാനി, ബജ്രംഗദള് നേതാവ് ബാബു ബജ്രംഗി എന്നിവരുള്‍പ്പെടെ 67 പേരെയും അഹമ്മദാബാദ് പ്രത്യേക കോടതി വിട്ടയച്ച വാര്‍ത്തയാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സംഘം അന്വേഷിച്ച 9 കേസുകളിലൊന്നാണിത്. നരോദ പാട്യയില്‍ 2002 ഫെബ്രുവരി 28നായിരുന്നു സംഭവം.
ഗുജറാത്ത് കലാപത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും കൊല്ലപ്പെട്ടിരുന്നു. കൂടുതലും മരിച്ചത് മുസ്ലിങ്ങളായിരുന്നു. അയോദ്ധ്യയില്‍ കാര്‍
സവേ കഴിഞ്ഞു മടങ്ങുകയായിരുന്ന രാമഭക്തരെ ഗോധ്രി റെയില്‍വേ സ്റ്റേഷനിടുത്ത് തീവണ്ടി കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി 27 നായിരുന്നു അത്. 59 പേരാണ് അന്നു മരിച്ചത്. അതേ തുടര്‍ന്നാണ് ഗുജറാത്തില്‍ കലാപം തുടങ്ങിയത്. രണ്ടുദിവസത്തിനുള്ളില്‍ പട്ടാളമിറങ്ങി കലാപം അടിച്ചമര്‍ത്തുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ നല്ലൊരു വിഭാഗം പൊലീസ് വെടിവയ്പിലാണ് മരിച്ചത്.
ഏതായാലും ഗുജറാത്ത് കലാപം പലര്‍ക്കും ഒരു രാഷട്രീയ ആയുധമായിരുന്നു. നിറം പിടിപ്പിച്ച നുണകളായിരുന്നു പലപ്പോഴും പ്രകടിപ്പിച്ചിരുന്നത്. ഇംഗ്ലീഷ് മാദ്ധ്യമങ്ങളായിരുന്നു പലപ്പോഴും ഇത്തരം കഥകള്‍ പ്രചരിപ്പിച്ചിരുന്നത്. നമ്മുടെ നാട്ടിലും ഇതിനെ അവലംബിച്ച് കഥകളും കഥാപ്രസംഗങ്ങളും നാടകങ്ങളും ഒക്കെ ഇറങ്ങി. രാഷ്ട്രീയക്കാര്‍ക്കും അവരോട് ആഭിമുഖ്യമുള്ള കലാസംഘടനകള്ക്കുമൊരു ചാകരയായിരുന്നു ഗുജറാത്ത് കലാപം. അതിനുമെത്രയോ മുമ്പ് പല തവണകളിലായി ഇതിലേറെ പേര് കൊല്ലപ്പെട്ട കലാപങ്ങള്‍ ഗുജറാത്തില്‍ നടന്നിരുന്നു. എന്നാല്‍ 2002ന് ശേഷം ഒറ്റ കലാപവും ഗുജറാത്തില്‍ നടന്നില്ല.
അന്ന് വന്ന നിറം പിടിപ്പിച്ച നുണക്കഥകളിലൊന്നായിരുന്നു ഗര്‍ഭിണിയെ ശൂലം കുത്തിയ കഥ. കേരളത്തിലെ ഏത് കൊച്ചുകുഞ്ഞിന് പോലും ഈ കഥയറിയാമായിരുന്നു.
ആ കഥയിങ്ങനെ… ഗര്‍ഭിണിയായ മുസ്ലിം യുവതിയെ ഹിന്ദുക്കളായ ജനക്കൂട്ടം ആക്രമിക്കുന്നു. അവരെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി. യുവതിയെ വെട്ടിക്കൊല്ലുന്നു. ഗര്‍ഭസ്ഥ ശിശുവിനെ ശൂലം കൊണ്ട് കൊല്ലുന്നു. ബജ്രംഗ്ദള് നേതാവ് ബാബു ബജ്രംഗി താനാണിത് ചെയ്തതെന്ന് പറയുന്നു. മാദ്ധ്യമങ്ങളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും രാഷട്രീയക്കാരുടെ പ്രസംഗങ്ങളിലും ലേഖനങ്ങളിലുമൊക്കെ ഇത് പ്രകടമായിരുന്നു.
ആരാണ് കൊല്ലപ്പെട്ടത് എന്നും പറയുന്നുണ്ടായിരുന്നു. കൗസര്‍ ബാനു എന്ന മുസ്ലിം യുവതി. എന്നാല്‍ ശരിക്കും എന്താണ് സംഭവിച്ചത്. കൗസര്‍ബാനുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത് മറ്റൊരു കാര്യമാണ്. അവരുടെ പോസ്റ്റ് മോര്‍ട്ടം നടത്തിയത് ഡോ.ജെ.എസ് കനോറിയ. മാര്‍ച്ച് രണ്ടിനാണ് ഓട്ടോസ്പി നടത്തിയത്. കൗസര്‍ബാനുവിന്റെ ഗര്‍ഭപാത്രത്തിലുണ്ടായിരുന്ന ഗര്‍ഭസ്ഥ ശിശുവിന് ഇളക്കമൊന്നും സംഭവിച്ചിരുന്നില്ല. 45 സെന്റി മീറ്റര്‍ നീളവും 2.5 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു.
ശ്വാസം മുട്ടല്‍, ഭയം, ഷോക്ക് എന്നിവ മൂലമാണ് കൗസര്‍ബാനു മരിച്ചത്. അവരുടെ ശരീരത്തിലോ ആന്തരികാവയവങ്ങിലോ ഒരു പരിക്കുമുണ്ടായിരുന്നില്ല. അവരുടെ ശരീരത്തില്‍ വാളിന്റെ മുറിവേ ഉണ്ടായിരുന്നില്ല.