കല്യാണിക്ക് വിനീത് കൊടുത്ത ആ സ്‌പെഷ്യലെന്ത്?

1 min read

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം; കല്യാണി

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് കല്യാണി പ്രിയദര്‍ശനും വിനീത് ശ്രീനിവാസനും. പ്രേക്ഷകര്‍ക്ക് അവര്‍ പ്രിയപ്പെട്ടതാകാന്‍ കാരണം പ്രിയദര്‍ശന്റെയും ശ്രീനിവാസന്റെയും മക്കളായതുകൊണ്ട് മാത്രമല്ല. അവരുടെ അഭിനയം കൊണ്ട് കൂടെയാണ്. താരങ്ങളുടെ മക്കള്‍ എന്നതില്‍ നിന്ന് മലയാളത്തിലെ മുന്‍നിര താരങ്ങളായി മാറാന്‍ രണ്ടുപേര്‍ക്കും കൂടുതല്‍ സമയം വേണ്ടി വന്നില്ല.

യുവ അഭിനേത്രികളില്‍ പ്രധാനികളിലൊരാളാണ് ഇന്ന് കല്യാണി പ്രിയദര്‍ശന്‍. വിനീത് ശ്രീനിവാസനാകട്ടെ നടന്‍, സംവിധായകന്‍, ഗായകന്‍, എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് സുപരിചിതനും.

കല്യാണിയുടെ മികച്ച പ്രകടനങ്ങള്‍ കണ്ട സിനിമകളില്‍ ഒന്നായിരുന്നു ഹൃദയം. ഈ ചിത്രത്തിനുശേഷം കല്യാണിയും വിനീതുമെല്ലാം തമ്മില്‍ നല്ലൊരു സൗഹൃദമുണ്ട്. ഇപ്പോഴിതാ വിനീതുമായി ബന്ധപ്പെട്ടുള്ള മനോഹരമായ ഒരു വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് കല്യാണി.
വിനീതിനൊപ്പം ഭക്ഷണം കഴിക്കാനായി പോയപ്പോള്‍ തന്റെ ഭക്ഷണത്തില്‍ നിന്നും കുറച്ച് എടുത്ത് കല്യാണിക്ക് നല്‍കുന്ന വിനീതാണ് വീഡിയോയിലുള്ളത്. വിനീതിനെ അടുത്ത് അറിയാവുന്നവര്‍ക്കും അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയയും അഭിമുഖങ്ങളും നിരന്തരമായി ഫോളോ ചെയ്യുന്നവര്‍ക്കും അറിയാവുന്ന കാര്യമാണ് വിനീത് ശ്രീനിവാസന്‍ ഒരു ഭക്ഷണപ്രിയനാണെന്നത്.

തന്റെ ഭക്ഷണം മറ്റൊള്‍ക്ക് വീതിച്ച് കൊടുക്കാന്‍ ഒട്ടും താല്‍പര്യം വിനീതിനില്ല. അത്തരമൊരു വ്യക്തിയില്‍ നിന്നും തനിക്ക് അല്‍പ്പം ഭക്ഷണം രുചിച്ച് നോക്കാന്‍ ലഭിച്ചുവെന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്നാണ് വിനീതിന്റെ രസകരമായ വീഡിയോ പങ്കിട്ട് കല്യാണി കുറിച്ചത്.
വിനീതിനെ നേരിട്ട് അറിയുന്നവര്‍ ഇത് ഫോട്ടോഷോപ്പാണെന്ന് പറയുമെന്നും എന്നാല്‍ സംശയമുള്ളവര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ രണ്ട് സാക്ഷികളുണ്ടെന്നും കല്യാണി കുറിച്ചു. നല്ല ഭക്ഷണം താന്‍ ആര്‍ക്കും കൊടുക്കില്ലെന്നത് വിനീത് തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. പ്രായമായി കഴിയുമ്പോള്‍ ഭാര്യ ദിവ്യയ്‌ക്കൊപ്പം ഏതെങ്കിലും സ്ഥലത്തുപോയി കഫേ തുടങ്ങണമെന്ന് വരെ പ്ലാനിട്ടിട്ടുള്ള ഭക്ഷണപ്രേമിയാണ് വിനീത് ശ്രീനിവാസന്‍.
വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇനി റിലീസിന് തയ്യാറെടുക്കുന്ന വിനീത് ശ്രീനിവാസന്‍ സിനിമ. കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന സിനിമയില്‍ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.