ഹിറ്റ് സിനിമയ്ക്ക് പിന്നില്‍ മീരയ്ക്ക് സംഭവിച്ചത്
1 min readമീര കരഞ്ഞ് വാങ്ങിയ റോള്‍; വെളിപ്പെടുത്തലുമായി സംവിധായകന്‍
മഞ്ജു വാര്യര്‍ക്ക് ശേഷം വന്ന നായികമാരില്‍ മലയാളത്തില്‍ വലിയ ജനപ്രീതി നേടാന്‍ കഴിഞ്ഞ താരമാണ് മീര ജാസ്മിന്‍. നിരവധി സിനിമകളില്‍ മികച്ച കഥാപാത്രങ്ങള്‍ താരത്തിന് ലഭിച്ചു. സൂത്രധാരന്‍ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മീര ജാസ്മിന് പിന്നീട് കൈ നിറയെ അവസരങ്ങളായിരുന്നു. അച്ചുവിന്റെ അമ്മ, രസതന്ത്രം, ഗ്രാമഫോണ്‍ തുടങ്ങിയ സിനിമകളില്‍ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച മീര തമിഴിലും തെലുങ്കിലും തന്റെ അഭിനയ മികവ് തെളിയിച്ചു.
നീണ്ട ഇടവേളയ്ക്കുശേഷം ക്യൂന്‍ എലിസബത്ത് എന്ന ചിത്രത്തിലൂടെയുള്ള തിരിച്ച് വരവില്‍ ശക്തമായ സാന്നിധ്യം അറിയിക്കാനുള്ള ഒരുക്കത്തിലാണ് നടി.
ഇപ്പോഴിതാ സണ്ടക്കോഴി എന്ന തമിഴ് സിനിമയില്‍ മീര ജാസ്മിനെ നായികയാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ എന്‍ ലിംഗുസ്വാമി.
സണ്ടക്കോഴിക്ക് മുമ്പ് ഇദ്ദേഹത്തിന്റെ റണ്‍ എന്ന സിനിമയിലും മീരയായിരുന്നു നായിക. മീര തന്നോട് ചോദിച്ച് വാങ്ങിയ കഥാപാത്രമാണ് സണ്ടക്കോഴിയിലേതെന്ന് എന്‍ ലിംഗുസ്വാമി പറയുന്നു. സിനിമ റിലീസ് ചെയ്ത് 18 വര്‍ഷം പൂര്‍ത്തായിരിക്കെയാണ് പഴയ ഓര്‍മകള്‍ ഇദ്ദേഹം പങ്കുവെച്ചത്. സണ്ടക്കോഴിയുടെ വിജയത്തെക്കുറിച്ച് പറയുമ്പോള്‍ മീര ജാസ്മിനെക്കുറിച്ച് പരാമര്‍ശിക്കാതിരിക്കാന്‍ പറ്റില്ലെന്ന് ലിംഗുസ്വാമി വ്യക്തമാക്കി. അത്രയും നല്ല പെര്‍ഫോമന്‍സ് ആയിരുന്നു. യഥാര്‍ത്ഥത്തില്‍ മീരയെ അല്ല ആ സിനിമയില്‍ നായികയായി മനസില്‍ കണ്ടത്. പുതുമുഖ നായികയെ കൊണ്ടുവരണം എന്നായിരുന്നു. നായികയെ തേടിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം അവര്‍ ഓഫീസില്‍ വന്നു. കഥ പറഞ്ഞപ്പോള്‍ മീര ജാസ്മിന്‍ കരഞ്ഞു. എന്തുകൊണ്ട് എനിക്ക് ചെയ്ത് കൂടെന്ന് ചോദിച്ചു.
നിങ്ങളോടൊപ്പം ഒരു സിനിമയില്‍ വര്‍ക്ക് ചെയ്തു ഇനി ഒരു മാറ്റമാകട്ടെയെന്ന് ഞാന്‍ കരുതി. ഇല്ല, ഈ കഥ തനിക്ക് വളരെ ഇഷ്ടമായെന്ന് മീര പറഞ്ഞു. ഇതോടെ വിശാലുമായും മറ്റും സംസാരിച്ച് മീര ജാസ്മിനെ നായികയായി തീരുമാനിക്കുകയായിരുന്നെന്നും ലിംഗുസ്വാമി വ്യക്തമാക്കി.
ഇന്ന് നോക്കുമ്പോള്‍ അവര്‍ക്ക് പകരം മറ്റൊരാളെ ചിന്തിക്കാന്‍ പറ്റില്ല. ഇപ്പോഴും ഫോണില്‍ സംസാരിക്കും. ചെന്നൈയില്‍ വന്നാല്‍ ഫോണ്‍ ചെയ്യാതിരിക്കില്ല.
ആരെങ്കിലും റണ്‍, സണ്ടക്കോഴി എന്നീ സിനിമകളെക്കുറിച്ച് പറഞ്ഞാല്‍ തന്നെ വിളിച്ച് സംസാരിക്കുമെന്നും ലിംഗുസ്വാമി വ്യക്തമാക്കി. അഭിനയ രംഗത്ത് നിന്നും ഏറെക്കാലം വിട്ടു നിന്ന മീര ഇന്ന് ദുബായിലാണ് താമസിക്കുന്നത്. ക്യൂന്‍ എലിബസത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടി കേരളത്തില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു.
മീര വീണ്ടും മലയാളത്തില്‍ സജീവമാകണമെന്നാണ് ആരാധകരുടെ ആഗ്രഹം. എന്നാല്‍ തിരക്ക് പിടിച്ച് സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് താരം കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. അഭിനയ രംഗത്ത് നിന്നും മീര മാറി നിന്നതിനെക്കുറിച്ച് പല ഗോസിപ്പുകളും വന്നിരുന്നു. അതേസമയം വ്യക്തിപരമായ സന്തോഷങ്ങള്‍ക്ക് വേണ്ടിയാണ് മാറി നിന്നതെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്.