ഫേസ്ബുക്ക് പഴഞ്ചനായോ?
1 min read
ഫേസ്ബുക്കിലാണോ ഇന്‍സ്റ്റഗ്രാമിലാണോ കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്ന് ചോദിച്ചാല്‍ ഇന്‍സ്റ്റഗ്രാം എന്ന് പറയുന്നവരാണ് ഏറെയും. ഫേസ്ബുക്കിനോട് പുതിയ തലമുറയ്ക്ക് താല്പര്യം കുറഞ്ഞെന്നത് ഉറപ്പിക്കുകയാണ് നിലവില്‍ പുറത്തു വന്ന സര്‍വേ. പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് യുഎസിലെ ഫേസ്ബുക്ക് ഉപഭോക്താക്കളിലെ 1317 വയസ് വരെ പ്രായമുള്ള കൗമാരക്കാരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്.
2014-15 സമയത്ത് ഫേസ്ബുക്കില്‍ 71 ശതമാനം കൗമാരക്കാരുണ്ടായിരുന്നു. 2022 ആയപ്പോഴേക്കുമത് 32 ശതമാനമായി കുറഞ്ഞു. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിനാണ് ഇപ്പോള്‍ ഡിമാന്‍ഡ്. ഇന്‍സ്റ്റഗ്രാം , ഫേസ്ബുക്ക്, സ്‌നാപ്പ് ചാറ്റ് എന്നിവയില്‍ ഉള്ളതിനെക്കാല്‍ കൂടുതല്‍ കൗമാരക്കാര്‍ ടിക്ക് ടോക്കിലാണ് ഉള്ളത്. 67 ശതമാനം കൗമാരക്കാരും ടിക്ക്‌ടോക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ തന്നെ 16 ശതമാനം പേരും ടിക്ക്‌ടോക്ക് ഉപയോഗിക്കുന്നവരാണ്.
മാത്രമല്ല യൂട്യൂബ് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കൗമാരക്കാരായ ഉപയോക്താക്കളുടെ എണ്ണം നോക്കിയാലും യൂട്യൂബാണ് മുന്നില്‍. 95 ശതമാനം കൗമാരക്കാരായ ഉപയോക്താക്കളാണ് യൂട്യൂബിലുള്ളത് . 67 ശതമാനം കൗമാരക്കാരായ ഉപഭോക്താക്കളുള്ള ടിക് ടോക്ക് ഈ പട്ടികയില്‍ രണ്ടാമതാണ്. ഇതിന്റെ പിന്നിലാണ് ഇന്‍സ്റ്റാഗ്രാമിന്റെയും സ്‌നാപ്ചാറ്റിന്റെയും സ്ഥാനം. കൗമാരക്കാരായവരില്‍ പത്തില്‍ ആറ് പേരും ഇന്‍സ്റ്റാഗ്രാമും സ്‌നാപ്ചാറ്റും ഉപയോഗിക്കുന്നുണ്ട്. ഇതിന് പിന്നിലാണ് ഫേസ്ബുക്കുള്ളത്.
ഫേസ്ബുക്ക് ഉപയോഗിക്കുന്നത് 32 ശതമാനം കൗമാരക്കാരാണ്. ഇതിന് പിന്നിലായി തന്നെ ട്വിറ്റര്‍, ട്വിച്ച്, വാട്‌സാപ്പ് തുടങ്ങിവയുമുണ്ട്. നിലവില്‍ ഇന്‍സ്റ്റാഗ്രാം റീല്‍സിലെ പരസ്യങ്ങളില്‍ നിന്നുള്ള വാര്‍ഷിക വരുമാന റണ്‍ റേറ്റ് ഫേസ്ബുക്ക്/ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളേക്കാള്‍ ഉയര്‍ന്ന നിരക്കാണ്. ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളാണ് യൂട്യൂബില്‍ സജീവമായുള്ളത്. ജനസംഖ്യപരമായ വ്യത്യാസങ്ങളും ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസത്തിന് കാരണമാകുന്നുണ്ട് എന്നാണ് നിഗമനം.
‘കഴിഞ്ഞ എട്ട് വര്‍ഷമായി സ്മാര്‍ട്ട്‌ഫോണുകളുമായി ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഡെസ്‌ക്‌ടോപ്പ്, ലാപ്‌ടോപ്പ്, ഗെയിമിംഗ് കണ്‍സോളുകള്‍ പോലുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലേക്കുള്ള അവരുടെ ആക്‌സസിങ് മാറ്റമില്ലാതെ തുടരുന്നുണ്ട്. ടിക് ടോക്കിന് ലഭിക്കുന്ന സ്വീകാര്യതയാണ് മെറ്റാ സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലെല്ലാം ടിക് ടോക്കിന് സമാനമായ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.