പശ്ചിമ ബംഗാള്‍ പാക്കിസ്ഥാനിലോ
1 min readഅക്രമത്തിനിരയായ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസും
കേസന്വേഷണത്തിന്റെ ഭാഗമായി എത്തിയ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കുക, അവരുടെ രേഖകളും ലാപ് ടോപ്പുകളും തട്ടിക്കൊണ്ടുപോകുക, അതിന് ശേഷം അക്രമത്തിന് ഇരയായ ഉദ്യോഗസഥര്‍ക്ക് നേരെ കേസ് എടുക്കുക, അക്രമികളെ ഒളിവില്‍ പോകാനനുവദിക്കുക. ഇതൊക്കെ നടക്കുന്നത് മമതയുടെ ബംഗാളിലാണ്. പശ്ചിമ ബംഗാളിലെ കാര്യങ്ങള്‍ കേട്ടാല്‍ പശ്ചിമ ബംഗാള്‍ ഇന്ത്യയുടെ ഭാഗമല്ലേ. അത് പാകിസ്ഥാനിലാണോ എന്നു തോന്നിപ്പോകും. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അങ്ങനെയൊരു വിചാരമുണ്ടെന്ന് തോന്നുന്നു.നേരത്തെ സി.ബി.ഐ ഉദ്യോഗസ്ഥരെയും മമതയുടെ പോലീസ് കൊല്‍ക്കത്തയില്‍ തടഞ്ഞിരുന്നു. മമതയുടെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്നത് ബി.ജെ.പിയല്ല, പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വമാണ് ഈ ആവശ്യമുന്നയിക്കുന്നത്.
റേഷന്‍ കുംഭകോണക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ക്കിന്റെ നോര്‍ത്ത് 24 പര്‍ഗനാസിലെ വീട് റെയഡ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇ.ഡി സംഘത്തിന് നേരെ ആക്രമണമുണ്ടായത്. 800നും 1000നും ഇടയിലുള്ള സംഘം ഇ.ഡി ഉദ്യോഗ്‌സഥര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. മൂന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് കാര്യമായ പരിക്കേറ്റു. സി.ആര്.പി.എഫ് ജവാന്മാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നേരെയും ആക്രമണമുണ്ടായി. വലിയ വടികളും കല്ലുകളുമായാണ് ഇവര്‍ ആക്രമണം നടത്തിയത്. ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, പഴ്‌സ, പണം എന്നിവയും ഇവര്‍ ബലംപ്രയോഗിച്ച് കൊണ്ടുപോയി.
നേരത്തെ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന ജ്യോതിപ്രിയമല്ലിക്ക് ഇപ്പോള്‍ വനം വകുപ്പ് മന്ത്രിയാണ്. നോട്ട് നിരോധന കാലത്ത് 3.37 കോടി രൂപയാണ് മല്ലിക്കിന്റെ മകള്‍ ബാങ്കില്‍ നിക്ഷേപിച്ചത്. അദ്ധ്യാപികയായ ഇവരുടെ വാര്‍ഷിക ശമ്പളം 2.48 ലക്ഷം രൂപ മാത്രമാണ്. എന്നാല്‍ ട്യൂഷന്‍ ഫീസിലൂടെ തനിക്ക് ലഭിച്ച തുകയാണിതെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ പിന്നീടുളള അന്വേഷണത്തില്‍ മല്ലിക്കിന്റെ ഭാര്യയുടെ പേരില്‍ 4.3 കോടി രൂപ ഐ.ഡി.ബി.ഐ ബാങ്കിലുണ്ടെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. ഷെല്‍ കമ്പനികളിലുൂടെ 95 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകളാണ് മല്ലിക്ക നടത്തിയതെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.
ഐ.പി.സി 441,379, 354 വകുപ്പുകളനുസരിച്ചാണ് ഷാജഹാന്റെ വീട്ടിലെ കെയര്‍ടേക്കറുടെ പരാതി പ്രകാരം ബംഗാള്‍ പോലീസ് ഇ.ഡിക്കെതിരെ കേസെടുത്തത്. അതേ സമയം പശ്ചിമബംഗാള്‍ ഡി.ജി.പിക്ക് ഇ.ഡി മെയില്‍ വഴി പരാതി നല്‍കിയിട്ടുണ്ട്. ബസിര്‍ബട്ട ജില്ല പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. ഇ.ഡി സംഘത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പരാതിയിലുള്ളത്. വെള്ളിയാഴ്ചയും സമാനമായ ആക്രമണം ഇ.ഡി സംഘത്തിന് നേരെ നടന്നിരുന്നു. റേഷന്‍ കുംഭകോണവുമായി ബന്ധപ്പെട്ട് ബാംഗോണ്‍ മുന്‍ മുനിസിപ്പല്‍ ചെയര്‍മാര്‍ ശങ്കര്‍ ആദ്ധ്യയെ അറസ്റ്റ് ചെയ്യാന്‍ പോയപ്പോഴും ഇ.ഡിക്കെതിരെ ആക്രമണം നടന്നിരുന്നു. ഈ കേസില്‍ പശ്ചിമബംഗാളിലെ ഭക്ഷ്യവകുപ്പുമന്ത്രി ജ്യോതി പ്രിയമാലിക്കിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് കാര്യമായ പരിക്കുണ്ടായിരുന്നില്ല.
പൊതുവിതരണ സമ്പ്രദായത്തിലെ ക്രമക്കേട് കണ്ടുപിടിച്ചതിനെ തുടര്‍ന്നാണ് ആദ്ധ്യയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. ആദ്ധ്യയുടെ അനുയായികള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സേനയ്ക്ക് അ്ക്രമികളെ പിരിച്ചുവിടാന്‍ ലാത്തിവീശേണ്ടി വന്നു.
ഈ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. ബോസ് ആകട്ടെ ചീഫ് സെക്രട്ടറിയോട് നേരിട്ട രാജഭവനില്‍ ഹാജരാകാനാവശ്യപ്പെട്ടെങ്കിലും അദ്ദേഹം ചെന്നില്ല.