ഞങ്ങള്‍ സന്തുഷ്ടരാണ്.. ഇത് മാജിക്കോ മാന്ത്രികമോ ഇല്ല
1 min read
മാജിക്കോ മാന്ത്രിക ചേരുവയോ അല്ല, സിദ്ധാര്‍ത്ഥ് ഭരതന്റെ ഭാര്യ സുജിന പറയുന്നു
മലയാളത്തിലെ വളരെ പ്രശസ്തനായ സംവിധായകന്റെയും, അഭിനയ ലോകത്ത് പകരം വയ്ക്കാനില്ലാത്ത കലാകാരി കെപിഎസി ലളിതയുടെും മകനായിട്ടാണ് സിദ്ധാര്‍ത്ഥ് ഭരതന് ജനിച്ചത്. പക്ഷെ ജീവിതം കെട്ടിപ്പടുക്കാന്‍ അച്ഛനും അമ്മയും ഉണ്ടാക്കിയ പേരും പ്രശസ്തിയും മാത്രം പോരായിരുന്നു. നടന്, സംവിധായകന് എന്നീ നിലകളില്‍ സിദ്ധാര്‍ത്ഥ് കഴിവ് തെളിയിച്ചു കഴിഞ്ഞു. പല താളപ്പിഴകളിലും ശരിയായി ഈണമിട്ട്, ഉയര്‍ച്ച താഴ്ചകളെ അഭിമുഖീകരിച്ച് തന്നെയാണ് സിദ്ധാര്‍ത്ഥ് ഭരതന് മുന്നോട്ട് പോകുന്നത്. കമല്‍ സംവിധാനം ചെയ്ത ‘നമ്മള്’ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 2012 ലാണ് സംവിധാന രംഗത്തേയ്ക്ക് താരം കടക്കുന്നത്. നിദ്ര എന്ന ചിത്രമാണ് ഇദ്ദേഹത്തിന്റെ ആദ്യ സംവിധാനത്തിലിറങ്ങിയത്. അച്ഛന് ഭരതന്റെ സംവിധാനത്തില്‍ 1981 ല്‍ റിലീസായ നിദ്ര എന്ന സിനിമയായിരുന്നു പിന്നീട് മകന് റീമെയ്ക്ക് ചെയ്തത്.
സിദ്ധാര്‍ത്ഥ് ഭരതന്റെ ഭാര്യയാണ് നര്‍ത്തകിയായ സുജിന ശ്രീധരന്. ജീവിതത്തില്‍ പല വെല്ലുവിളികളും, ഉയര്‍ച്ച താഴ്ചകളും പ്രതിസദ്ധികളും കടന്നുവന്ന സിദ്ധാര്‍ത്ഥിന് എല്ലാ പിന്തുണയും നല്കി സുജിന ഒപ്പമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സുജിന പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.

എന്തുകൊണ്ടാണ് സിദ്ധാര്‍ത്ഥ് ഭരതന്റെ രണ്ടാം വിവാഹ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകുന്നത്? അത് മാജിക്കോ മാന്ത്രിക ചേരുവയോ അല്ല, ഭാര്യ സുജിന പറയുന്നു.
അമ്മയും അച്ഛനും നഷ്ടപ്പെട്ടിട്ടും, ജീവിതത്തില്‍ പല പ്രതിസദ്ധികളും ഉണ്ടായിട്ടും ഇപ്പോഴും സിദ്ധാര്‍ത്ഥ് ജീവിതം കൈ വിട്ടുപോകാതെ, സന്തോഷത്തോടെ കൊണ്ടു പോകുന്നുണ്ടെങ്കില്‍ അതിന് കാരണം ഒന്ന് മാത്രമാണ്, ഭാര്യ സുജിന. വ്യക്തമായ നിലപാടുകളുള്ള, ജീവിതത്തില്‍ കാഴ്ചപാടുകളുള്ള വ്യക്തിത്വത്തിന് ഉടമയാണ് സുജിന ശ്രീധരന്.
കുടുംബ വിശേഷങ്ങളും സന്തോഷങ്ങളും സിദ്ധാര്‍ത്ഥ് ഭരതനെക്കാള്‍ കൂടുതല്‍ പങ്കുവയ്ക്കാറുള്ളത് സുജിന തന്നെയാണ്. അങ്ങനെ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. സുജിന പുസ്തകം വായിക്കുന്നതിനിടയില്‍ അനുവാദമില്ലാതെ തള്ളിക്കയറി വന്ന സിദ്ധാര്‍ത്ഥിനൊപ്പം നിന്ന് എടുത്ത ഫോട്ടോയ്ക്കൊപ്പമാണ് സുജിനയുടെ പോസ്റ്റ്.
2023 എങ്ങനെയായിരുന്നു എന്നും, തങ്ങളുടെ സന്തോഷകരമായ വിവാഹ ജീവിതം എങ്ങനെയാണ് എന്നും സുജിനയുടെ പോസ്റ്റില്‍ നിന്നും വ്യക്തമാകും. ‘ മാന്ത്രികതയോ പ്രത്യേക ചേരുവകളോ ഒന്നും പ്രവൃത്തിക്കാത്ത വിവാഹ ജീവിതത്തില്‍ ഞങ്ങള്‍ പരസ്പരം തര്‍ക്കിക്കും, സ്നേഹിക്കും, ഞങ്ങള്‍ ഒരുമിച്ച് വളരും. 2023 ല്‍ ഒരുപാട് പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. 2024 നെ ആകാംക്ഷയോടെ കാത്തിരിക്കുന്നു’ എന്നാണ് സുജിന കുറിച്ചത്.
2008 ല്‍ സിദ്ധാര്‍ത്ഥ് ഭരതന് അഞ്ജു മോഹന്‍ദാസിനെ വിവാഹം ചെയ്തിരുന്നു. എട്ട് വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും ആ ദാമ്പത്യം വിജയകരമായിരുന്നില്ല. 2013 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2019 ല്‍ ആണ് സുജിന സിദ്ധാര്‍ത്ഥിന്റെ ജീവിതത്തിലേക്ക് വരുന്നത്. ഇവര്‍ക്ക് ഒരു മകളാണ് ഉള്ളത്.