കൊച്ചിയില്‍ കുടിവെളളപൈപ്പ് പൊട്ടി; കടകളില്‍ വെള്ളം കയറി
1 min readകൊച്ചി : തമ്മനത്ത് ജലവിതരണ പൈപ്പ് പൊട്ടി വന്‍തോതില്‍ വെള്ളം റോഡിലേക്കൊഴുകി. ആലുവയില്‍ നിന്ന് വെള്ളമെത്തിക്കുന്ന 70 എംഎം പൈപ്പില്‍ തമ്മനം പുതിയ റോഡ് പരിസരത്താണ് പൊട്ടലുണ്ടായത്. റോഡ് പൊട്ടിപ്പൊളിയുകയും തൊട്ടടുത്ത കടകളിലേക്ക് വെള്ളം കയറുകയും ചെയ്തു.
ആലുവയില്‍ നിന്ന് കൊച്ചി ഭാഗത്തേക്ക് വെളളമെത്തിക്കുന്ന ഭൂഗര്‍ഭ പൈപ്പുകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 40 വര്‍ഷത്തോളം പഴക്കമുള്ള പൈപ്പാണ് പൊട്ടിയത്. വലി യ ശബ്ദത്തോടെ പൈപ്പ് പൊട്ടുകയും റോഡില്‍ വലിയ കുഴിയുണ്ടാവുകയും ചെയ്തു. റോഡ് പൂര്‍ണമായും തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായി. തുടര്‍ന്ന് സമീപത്തെ കടകള്‍ ഒഴിപ്പിച്ചു. കൊച്ചിയുടെ വിവിധ മേഖലകളില്‍ കടുത്ത ജലക്ഷാമം അനുഭവിക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടി വെള്ളം പാഴായത്. പൈപ്പില്‍ മര്‍ദ്ദം കൂടിയതോടെ പൈപ്പ് പൊട്ടുകയായിരുന്നു.
ഇടപ്പള്ളി, തമ്മനം, ചളികവട്ടം, പുല്ലപ്പേടി, വണ്ണെല, ഭാഗങ്ങളില്‍ അടുത്ത രണ്ടു ദിവസം ജലവിതരണം മുടങ്ങുമെന്നും മറ്റു സ്ഥലങ്ങളില്‍ വെളളത്തിന്റെ അളവില്‍ കുറവുണ്ടാകുമെന്നും ജല അതോറിറ്റി അറിയിച്ചു.