‘ബേസില്‍ ജോസഫിന്റെ ആക്ഷന് മുന്നില്‍ അഭിനയിച്ച് കാണിച്ച് സഞ്ജു സാംസണ്‍’
1 min readകോഴിക്കോട്: അവധി ദിവസങ്ങള്‍ ആഘോഷിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് താരം നാട്ടിലെത്തിയത്. നാട്ടിലെത്തിയ ദിവസം തന്നെ താരം അവധി ആഘോഷിക്കാന്‍ ഇറങ്ങിയിരുന്നു. ഇന്നലെ കൊഴിക്കോട് ബീച്ചിലുണ്ടായിരുന്നു മലയാളി ക്രിക്കറ്റ് താരം. കൂടെ മലയാള സിനിമ സംവിധായകനായ ബേസില്‍ ജോസഫും. കഴിഞ്ഞ ദിവസം ബേസില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
https://www.instagram.com/reel/CjGInbehFEl/?utm_source=ig_web_button_share_sheet
രാത്രി ബീച്ചിലെത്തിയ സഞ്ജു ചിരിച്ചും കളിച്ചും ആ രാത്രി ചിലവഴിച്ചു. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നയാളോടു വാങ്ങിയ ചുവന്ന ലൈറ്റ് കത്തുന്ന കൊമ്പ് തലയില്‍ ധരിച്ചു നില്‍ക്കുന്ന വീഡിയോയാണ് ബേസില്‍ ഷെയര്‍ ചെയ്തത്. വീഡിയോയ്‌ക്കൊപ്പം തമിഴ് സിനിമാ ഗാനവും ബേസില്‍ ചേര്‍ത്തിട്ടുണ്ട്. ‘കുറുമ്പന്‍ ചേട്ടാ’ എന്നാണ് ബേസില്‍ വീഡിയോയ്ക്കു ക്യാപ്ഷന്‍ നല്‍കിയത്. ബേസില്‍ ആക്ഷന്‍ പറയുമ്പോള്‍ സഞ്ജു് അഭിനയിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. സഞ്ജുവിന്റെ പ്രകടനം കണ്ട് ബേസില്‍ ചിരിക്കുന്നതും കേള്‍ക്കാം.