മാലിന്യ സംസ്‌കരണത്തിൽ കേരളത്തിന് മാതൃകയായി അഹമ്മദാബാദ് നഗരസഭ

1 min read

മാലിന്യ നീക്കത്തിന് സ്വകാര്യ കമ്പനി ആവശ്യപ്പെട്ടത് 2000 കോടി,
അഹമ്മദാബാദ് നഗരസഭ നടപ്പാക്കിയത് 150 കോടിക്ക്

അഴിമതി രഹിത സത്ഭരണം എങ്ങനെയാണെന്ന് നമുക്ക് തെളിയിച്ച് രാജ്യത്തിനു തന്നെ മാതൃകയാവുകയാണ് ഗുജറാത്ത്. ബ്രഹ്മപുരത്തെ വെല്ലുന്ന വൻ മാലിന്യ മല സംസ്‌കരിച്ച് സംസ്ഥാനത്തിനും ഭരണകൂടത്തിനും ലാഭമുണ്ടാക്കുന്ന പദ്ധതിയാക്കി മാറ്റുന്നതെങ്ങനെയെന്ന് അഹമ്മദാബാദ് നഗരസഭയുടെ ഇച്ഛാശക്തിയിൽ നിന്ന് നമുക്ക് മനസിലാകും. 30000 മെട്രിക് ടൺ മാലിന്യമാണ് ഓരോ ദിവസവും ഈ നഗരസഭയുടെ സംസ്‌കരണ കേന്ദ്രത്തിൽ നിന്ന് നിർമ്മാർജ്ജനം ചെയ്യുന്നത്.

ഓരോ ദിവസവും കുന്നുകണക്കിനുളള മാലിന്യങ്ങളാണ് അഹമ്മദാബാദിൽ സംസ്‌കരിക്കന്നതെന്നാണ് അഹമ്മദാബാദ് മാലിന്യ നിർമ്മാർജ്ജന പദ്ധതി ഡയറക്ടർ ഹർഷാദ് സോളങ്കി പറയുന്നത്. സ്വകാര്യ വ്യക്തികൾക്ക് കരാർ കൊടുക്കുവാൻ തീരുമാനിച്ച 2000 കോടി രൂപയുടെ പദ്ധതിയാണ് നഗരസഭ നേരിട്ട് ഇപ്പോൾ 150 കോടി രൂപയ്ക്ക് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഒരു ദിവസം മുന്നൂറോളം യന്ത്രങ്ങളാണ് ഇവിടെ പണിയെടുക്കുന്നത്. ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക്കും മണ്ണും നീക്കം ചെയ്യും. ഇങ്ങനെ ലഭിക്കുന്ന മണ്ണ് ദേശീയപാത വികസനത്തിന് ഉപയോഗിക്കുന്നു. സ്വകാര്യ വ്യക്തികൾക്ക് 1 ഒരു രൂപ 50 പൈസയ്ക്കും നൽകുന്നുണ്ട്.  പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മുഴുവൻ സിമന്റ് കമ്പനികൾക്കും വ്യവസായികൾക്കും വിറ്റ് പണമുണ്ടാക്കുകയാണ് നഗരസഭ. രാപകൽ ഭേദമില്ലാതെ പ്രവർത്തിക്കുന്ന എട്ടു പ്ലാന്റുകളാണ് നഗരസഭാ പരിധിയിലുള്ളത്. ദിവസേനയുള്ള മാലിന്യങ്ങളും  ഇതിനൊപ്പം സംസ്‌കരിക്കപ്പെടുന്നു.

ബ്രഹ്മപുരം പദ്ധതിപോലെ കോടി കണക്കിന് രൂപ തട്ടിയെടുത്ത് രാഷ്ട്രീയകാർക്ക് ലാഭമുണ്ടാക്കുന്ന പദ്ധതിയല്ല ഗുജറാത്തിലെ മാലിന്യ സംസ്‌കരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 2018ലാണ് ഈ പദ്ധതി ആരംഭിച്ചത്. 150 ഏക്കർ ഭൂമിയിലാണ് മാലിന്യം സംസ്‌കരണം നടക്കുന്നത്. മൂന്നു വർഷമായി ഈ പദ്ധതി ലാഭത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഓരോ രണ്ടു മണിക്കൂർ കൂടുംതോറും മാലിന്യത്തിന് ചുറ്റും വെളളമൊഴിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലാണ് മാലിന്യം നീക്കം ചെയ്യുന്നത്. മൂന്ന് വർഷമായി വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണിത്. 1980 മുതൽ കുന്നുകൂടികിടന്ന മാലിന്യങ്ങൾ 2018 മുതൽ വൻ തോതിൽ സംസ്‌കരിച്ച് മാറ്റികഴിഞ്ഞു. അടുത്ത ഒരു വർഷം കൊണ്ട് മാലിന്യ മല ഇല്ലാതാക്കുകയും അതാത് കേന്ദ്രങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഇനിയുളള നഗരത്തിലെ മാലിന്യം സംസ്‌കരിക്കാനുള്ള പദ്ധതി നടപ്പാക്കുകയും ചെയ്തു.

ഒരു ഭരണകൂടത്തിന്റെ ഇച്ഛാശക്തി, സത്ഭരണം എങ്ങനെ നടപ്പിലാക്കണം എന്നുള്ളതിന്റെ വ്യക്തമായ സൂചനയാണിത്. നഗര മാലിന്യം ഏറ്റവും കൂടുതൽ പ്രശ്‌നമായികൊണ്ടിക്കുന്ന കേരളത്തിന് മാതൃകയാവുകയാണ് ഗുജറാത്തിലെ മാലിന്യ സംസ്‌കരണം.

Check out Sumeet Bhasin (@sumeetbhasin): https://twitter.com/sumeetbhasin?t=Zmd8QvqillsnbnvI98olhQ&s=08

Check out Dhruv Dube (@Dhruvdube): https://twitter.com/Dhruvdube?t=mwzAGIbBpg3lo_rGiTHLDA&s=08

Check out Rahul Kr Dubey (@Rahul_Kr_Dubey): https://twitter.com/Rahul_Kr_Dubey?t=Aez1kQt3uWj7dvqM_U4ImA&s=08

Related posts:

Leave a Reply

Your email address will not be published.