ബി.ജെ.പിയുടെ സ്‌നേഹയാത്രയ്ക്ക് സ്‌നേഹോഷ്മളമായ സ്വീകരണം

1 min read

ബി.ജെ.പിയുടെ സ്‌നേഹയാത്രയ്ക്ക് സ്‌നേഹോഷ്മളമായ സ്വീകരണം

കോഴിക്കോട് സാമൂഹ്യ സമരസതയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ഭവനങ്ങളിലേക്ക് ബി.ജെ.പി നടത്തിയ സ്‌നേഹയാത്രയ്ക്ക് എല്ലായിടത്തും ഊഷ്മളമായ സ്വീകരണം ലഭിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൈസ്തവ വീടുകളിലെത്തി പ്രധാനമന്ത്രിയുടെ ഈസ്റ്റര്‍ സന്ദേശം നല്‍കി. ക്രിസ്ത്യന്‍ സമൂഹത്തില്‍ ബി.ജെ.പിയോടുള്ള സമീപനത്തില്‍ അത്ഭുതകരമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. കേവലം കൈസ്തവ മതമേധാവികള്‍ മാത്രമല്ല സാധാരണ ക്രൈസ്തവര്‍ക്കും ബി.ജെ.പിയോടുള്ള സമീപനത്തില്‍ അനുകൂലമായി മാറ്റമാണ് ദൃശ്യമായിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അദ്ദേഹത്തിന്റെ ഭരണത്തോടുമുള്ള പ്രതീക്ഷയും വിശ്വാസവും ക്രൈസ്തവ സമൂഹത്തിനാകെ ഉണ്ടായിരിക്കുന്നു എന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കനുഭവപ്പെട്ടത്. ക്രൈസ്തവ വിശ്വാസികള്‍ കൂടുതലുളള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലുമെല്ലാം സദ്ഭരണത്തിന്റെ നാളുകള്‍ അവര്‍ കണ്ടു കഴിഞ്ഞു .എല്ലായിടത്തും അഭൂതപൂര്‍വമായ വികസനമാണ് കാണുന്നത്. ഈ വികസനം കേരളത്തിലും അനുഭവപ്പെടണമെങ്കില്‍ ഇവിടെയും നരേന്ദ്രമോദിയുടെ നേതൃത്വവും ബി.ജെ.പി ഭരണവും വേണമെന്ന തിരിച്ചറിവ് ക്രൈസ്തവ വിശ്വാസികള്‍ക്ക് ഉണ്ടായി തുടങ്ങിയിട്ടുണ്ട്.

ബി.ജെ.പിയെ സ്വാഗതം ചെയ്തുള്ള കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ലേഖനം വളരെ പ്രസക്തവും യാഥാര്‍ഥ്യ ബോധത്തോടെയുമുള്ളതാണ്. ബി.ജെ.പിയുടെ സമ്പര്‍ക്ക പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതല്ല, സാമൂഹ്യസമരസതയ്ക്ക് വേണ്ടിയുള്ളതാണ്. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും കുപ്രചാരണം നടത്താനുളള ഇടതു വലതു മുന്നണികളുടെ പതിറ്റാണ്ടുകളായുളള ശ്രമം ഇവിടെ പരാജയപ്പെടുകയാണ്. കേരളത്തില്‍ മതന്യൂനപക്ഷങ്ങള്‍ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി വികസനത്തിനായി മുന്നോട്ടുവരണമെന്നും
കെ.സുരേന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പിയിലേക്കുള്ള വരവ് തുടങ്ങിയതോടെ ഇരുമുന്നണികള്‍ക്കും വെപ്രാളം തുടങ്ങി. എ.കെ.ആന്റണിയുടെ മകനു പോലും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് തീവ്ര ഇടതുപക്ഷങ്ങളോട് ചേര്‍ന്ന് രാജ്യത്തെ തകര്‍ക്കുകയാണെന്ന് പറയേണ്ടി വരുന്നത് ഞങ്ങളുടെ കുറ്റമല്ല , അത് കോണ്‍ഗ്രസ് സ്വയം കൃതാനര്‍ഥം ചെയ്തതാണ്. ഞങ്ങള്‍ സ്‌നേഹത്തിന്റെ സന്ദേശം കൈമാറുന്നതില്‍ അവര്‍ വെപ്രാളപ്പെടുന്നതെന്തിനാണ്. തങ്ങള്‍ ശരിയായതും ആത്മാര്‍ഥതയോടെയുളളതുമായ സമീപനമാണ് കൈക്കൊള്ളുന്നത്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ആരെയും ലക്ഷ്യമിട്ടു കൊണ്ടുവരുന്നതല്ല. ഞങ്ങളുടെ നിലപാടിന്റെ പേരിലാണ് ആളുകള്‍ ഞങ്ങളുടെ പാര്‍ട്ടിയിലേക്ക് വരുന്നത്. മോദിയുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ് എല്ലായിടത്തും ലഭിക്കുന്നത്. കേവലം ഒരു ശതമാനം വോട്ടുണ്ടായിരുന്ന ത്രിപുരയില്‍ മാറ്റംവന്നു. 15 ശതമാനം വരെ വോട്ട് നേടിയ കേരളത്തിലും മാറ്റമുണ്ടാക്കാന്‍ കഴിയും. അവിടെ നിന്നു മുന്നോട്ട് പോകാന്‍ എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം തേടുകയാണ്.

പാര്‍ട്ടിയില്‍ വരുന്ന ,അര്‍ഹതയുളളവര്‍ക്കും കഴിവുളളവര്‍ക്കും ബി.ജെ.പിയില്‍ ഏതറ്റം വരെ പോകാനാകും. കോണ്‍ഗ്രസില്‍ അതൊരിക്കലും സ്വപ്നംകാണാനാകില്ല. ബി.ജെ.പിയില്‍ വരുന്ന ആര്‍ക്കും നിരാശരാകേണ്ടിവരില്ല. കോണ്‍ഗ്രസിനെപ്പോലെ ഒരു കുടുംബത്തിനും ഉപജാപക സംഘത്തിനും വീതിച്ചു വയ്ക്കാനുളള പാര്‍ട്ടി. കേന്ദ്ര കാബിനറ്റില്‍ പോലും വിവിധ മേഖലകളില്‍ കഴിവുള്ളവരെ നോക്കിയാണ് നിയോഗിച്ചിരിക്കുന്നത്. ഏത് ചെറുപ്പക്കാര്‍ക്കും ബി.ജെ.പിയില്‍ അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു..

പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ആശംസകള്‍ നല്‍കാനായി കോഴിക്കോട് ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കിനെ സന്ദര്‍ശിച്ചു.
സന്ദര്‍ശനത്തില്‍ സന്തോഷമുണ്ടെന്നും എല്ലാ പാര്‍ട്ടികളും ഇങ്ങനെ ചെയ്യണമെന്നും ബിഷപ് ചക്കാലയ്ക്കല്‍ പറഞ്ഞു. തങ്ങള്‍ക്ക് ഹൃദ്യമായി സ്വീകരണമാണ് ലഭിച്ചതെന്നും വിശ്വാസികളെ കാണാന്‍ വീടുകളിലും മതനേതാക്കളെ കാണാന്‍ പള്ളികളിലും സന്ദര്‍ശനം നടത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്, ഒ.ബി.സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി.രാധാകൃഷ്ണന്‍,
ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍ , ജനറല്‍ സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ സരിത പറയേരി, സതീഷ് പാറന്നുര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

,സംസ്ഥാന സര്‍ക്കാര്‍ തീവ്ര വാദ കേസുകളിലും പ്രതികളെ രക്ഷിക്കുന്ന സമീപനമാണ്. സ്വീകരിക്കുന്നതെന്ന് സുരേന്ദ്രന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തടിയന്റവിടെ നസീറിനെ ഇവിടെ നിന്ന് കേരള പൊലീസ് പിടിച്ചൊഴിവാക്കിയതാണ്.. വാഗമണ്‍ സിമി ക്യാമ്പ് ഇവിടത്തെ പോലീസ് ഒഴിവാക്കിയതാണ്. അവരെയല്ലാം പിടിച്ചത് കേന്ദ്ര ഏജന്‍സികളോ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമാണ് .എലത്തൂര്‍ കേസ് അട്ടിമറിക്കാന്‍ സംസ്ഥാന പൊലീസ് വിച്ചാരിച്ചാല്‍ പോലും നടക്കില്ല. കേന്ദ്ര സര്‍ക്കാര്‍ രാജ്യ രക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.