ഞാൻ കാണുമ്പോൾ പവിഴമല്ലി എന്ന പാട്ടിന് ചാടി ചാടി കളിക്കുകയാണ് വിനീത് ശ്രീനിവാസൻ

1 min read

വിനീത് ശ്രീനിവാസൻ നിർമ്മിച്ച ഹെലൻ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ താരമാണ് നോബിൾ തോമസ്. തുടർന്ന് ഹൃദയം, മുകുന്ദനുണ്ണി അസോസിയേറ്റ്സ്, ഫിലിപ്പ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.  ആദ്യമായി വിനീത് ശ്രീനിവാസനെ കണ്ടുമുട്ടിയ രസകരമായ ഓർമ്മ പങ്കിടുകയാണ് നോബിൾ. 

” ഒരേ കോളേജിൽ പഠിച്ചവരാണ് ഞങ്ങൾ. വിനീത് പണ്ടുമുതലേ ശാന്തനാണ്. ഫസ്റ്റ് ഇയറിൽ ഒരു ദിവസം ഞാൻ ക്ലാസിൽ നിന്നിറങ്ങി വരുമ്പോൾ ദൂരെ ഒരാൾ നിൽക്കുന്നതു കണ്ടു. എന്റെ കൂടെയുള്ളവൻ പറഞ്ഞു – എടാ അതാണ് ശ്രീനിവാസന്റെ മകൻ. കുറെ സീനിയേഴ്സ് അവനെ റാഗ് ചെയ്യുകയാണ്. പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം എന്ന പാട്ടിൽ ശ്രീനി സാർ ചാടി ചാടി പോകുന്നില്ലേ . അതാണ് അവൻ ചെയ്തു കൊണ്ടിരിക്കുന്നത്. അന്നാണ് വിനീതിനെ ആദ്യമായി കാണുന്നത്. പിന്നെ ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടു.  അന്നുമുതലുളള കൂട്ടാണ്..  ആ സൗഹൃദം വളർന്നു. പിന്നീട് 2008 ൽ പലവട്ടം എന്ന ആൽബം ഞങ്ങൾ ഒരുമിച്ചു ചെയ്തു. നോബിൾ തോമസ് പറയുന്നു.. 

നോബിളിന്റെ പുതിയ ചിത്രമായ ഫിലിപ്സ്, നടൻ ഇന്നസെന്റ് അവസാനമായി അഭിനയിച്ച സിനിമയാണ്..

ReplyForward

Related posts:

Leave a Reply

Your email address will not be published.