വിനായകനെ വിടാതെ തമിഴകം, ഇനി വിക്രത്തിന്റെ വില്ലൻ

1 min read

ജയിലർ കണ്ടവർ കയ്യടിച്ചത് രജനീകാന്തിനുവേണ്ടി മാത്രമായിരുന്നില്ല. വില്ലൻ വർമ്മനായി എത്തിയ വിനായകനു വേണ്ടിക്കൂടിയായിരുന്നു. സമീപകാലത്ത് ഇന്ത്യ സിനിമ കണ്ട എാറ്റവും മികച്ച വില്ലൻ. വിനായകനെ വില്ലനാക്കി തമിഴ് സിനിമയ്ക്ക് ഇനിയൊരു അഞ്ചു വർഷം കൂടി ഓടാമെന്ന് ചെയ്യാറു ബാലു പറഞ്ഞത് സത്യമാകാൻ പോകുന്നു. മറ്റൊരു തമിഴ് സിനിമയിൽ കൂടി വില്ലനായെത്തുന്നു വിനായകൻ. ചിയാൻ വിക്രത്തിന്റെ വില്ലനായാണ് വിനായകനെത്തുന്നത്. ചിത്രം ധ്രുവനച്ചത്തിരം. ഗൗതംവാസുദേവമേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. വിക്രം-ഗൗതം കൂട്ടുകെട്ടിൽ നിന്ന് വിജയമല്ലാതെ മറ്റൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല. വിനായകൻ കൂടിയെത്തുന്നതോടെ തീപാറുമെന്നുറപ്പ്.  

https://pbs.twimg.com/media/F4G6yHIXMAEl8yD?format=webp&name=small

Related posts:

Leave a Reply

Your email address will not be published.