ഒരു തടവ് സൊന്നാ, അത് നൂറു തടവ് സൊന്ന മാതിരി – ഡയലോഗ് വന്ന വഴി

1 min read

ഒരു തടവ് സൊന്നാ, അത് നൂറു തടവ് സൊന്ന മാതിരി. രജനീകാന്തിന്റെ ബാഷയിലെ സൂപ്പർഹിറ്റ് ഡയലോഗ്. 28 വർഷം കഴിഞ്ഞും ആരാധകരെ ഹരം കൊള്ളിക്കുന്ന ഡയലോഗ്. ഈ ഡയലോഗ് വന്നതെങ്ങനെ എന്നു വെളിപ്പെടുത്തുന്നു സംവിധായകൻ സുരേഷ്‌കൃഷ്ണ.
സിനിമയിലൊരു പഞ്ച് ഡയലോഗ് വേണം. രജനികാന്തും സംഭാഷണം എഴുതുന്ന ബാലകുമരനുമൊക്കെ തല പുകഞ്ഞിരുന്ന് ആലോചിച്ചു. ഷോട്ട് റെഡിയായി. ഡയലോഗു മാത്രം കിട്ടിയില്ല. പെട്ടെന്ന് രജനികാന്ത് പറഞ്ഞു. ഒരു വാട്ടി സൊന്നാ, നൂറുവാട്ടി സൊന്ന മാതിരി. കേട്ടപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഷോട്ടിനു റെഡിയായി വന്ന രജനികാന്ത് മറ്റൊരു ചോദ്യം രഹസ്യമായി ചോദിക്കുന്നു.  സുരേഷേ, ഒരു വാട്ടി ബെറ്ററാ, ഒരു തടവ് ബെറ്ററാ…? തടവ് എന്നു പറയുമ്പോൾ ആ വാക്കിനൊരു പഞ്ചുണ്ട്. അങ്ങനെ മതിയെന്ന് ഞാനും പറഞ്ഞു. മറ്റാരോടും പറയണ്ട. ഷോട്ടിൽ നമുക്ക് സർപ്രൈസായി ഈ ഡയലോഗ് പറയാം എന്ന് രജനിസാർ.
ഷോട്ടിൽ അദ്ദേഹം ഈ ഡയലോഗ് പറഞ്ഞു. എല്ലാവരും പിന്നെയത് എാറ്റു പറയാൻ തുടങ്ങി. ചായ കൊണ്ടുവരാൻ വൈകിയപ്പോൾ അസിസ്റ്റന്റ് ക്യാമറാമാൻ ഉറക്കെ വിളിച്ചു പറഞ്ഞു, ഡേയ് ടീ കൊണ്ടുവാ, ഒരു തടവ് സൊന്നാ… ഷോട്ട് കഴിഞ്ഞ് അഞ്ച് മിനിട്ടിനകം മനസ്സിലായി ഈ ഡയലോഗ് സൂപ്പർ ഹിറ്റാകുമെന്ന്.

Leave a Reply

Your email address will not be published.