വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ നഗ്നത പ്രദര്‍ശനം; വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍
1 min readതിരുവനന്തപുരം: വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. തിരുവനന്തപുരം പട്ടം പ്ലാമൂട്ടില്‍ വച്ചായിരുന്നു സംഭവം. ഇന്നലെ രാത്രി പ്ലാമൂട്ടില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് പ്രതി നഗ്നത പ്രദര്‍ശനം നടത്തിയത്. ഷിജു കുമാറിനെയാണ് മ്യൂസിയം പൊലീസ് ഓടിച്ചിട്ട് പിടി കൂടിയത്.