വീണയുടെ തട്ടിപ്പ്: വ്യവസായ വകുപ്പും കുടുങ്ങും
1 min readവീണ തട്ടിപ്പില്‍ കെ.എസ്.ഐ.ഡി.സിയും കള്ളക്കളി കളിച്ചു
കരിമണല്‍ കര്‍ത്തയുടെ കമ്പനിയില്‍ നിന്ന് ‘ സേവന’ത്തിനായി കോടികള്‍ വാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കും അവരുടെ എക്‌സാലോജിക്ക് കമ്പനിക്കും എന്തുസേവനത്തിനാണ് പണം നല്‍കിയതെന്ന് കരിമണല്‍ കര്‍ത്തയുടെ കമ്പനിയായ സി.എം.ആര്‍.എല്‍ വ്യക്തമാക്കിയിട്ടില്ല. ഐ.ടി സേവനമാണ് വീണയുടെ കമ്പനി നല്‍കിയതെന്നാണ് സി.എം.ആര്‍.എല്‍ പിന്നീട് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച കരാര്‍ ഇതുവരെ സി.എം.ആര്‍.എല്‍ ഹാജരാക്കിയിട്ടില്ല. എക്‌സാലോജിക്കില്‍ നിന്ന് സേവനം കിട്ടിയെന്നാണ് സി.എം.ആര്‍.എല്‍, കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ മറുപടിയിലുള്ളത്. എന്നാല്‍ ഇക്കാര്യം കമ്പനിയിലെ മിക്ക ഉദ്യോഗസഥര്‍ക്കും അതറിയില്ലായിരുന്നു. ആദായ നികുതി വകുപ്പ് പരിശോധന നടത്തിയപ്പോള്‍ സമ്മര്‍ദ്ദത്തിലായതിനാലാണ് സേവനം ലഭിച്ചില്ലെന്ന തരത്തിലും മൊഴി നല്‍കിയതത്രെ. അവര്‍ പിന്നീട് തിരുത്തിയെന്നും സി.എം.ആര്‍.എല്‍ നല്‍കിയ മറുപടിയിലുണ്ട്.
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.ഐ.ഡി.സി. അതായത് പിണറായി വിജയനും പി.രാജീവും നേരിട്ട് നിയന്ത്രിക്കുന്ന സ്ഥാപനം. കെ.എസ്.ഐ.ഡി.സിയുടെ പ്രതിനിധി സി.എം.ആര്‍.എല്ലിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ ഉണ്ടായിട്ടും സി.എം.ആര്‍.എല്ലും എക്‌സാലോജിക്കും തമ്മിലുള്ള ഇടപാട് കെ.എസ്.ഐ.ഡി.സി അറിയാതിരുന്നത് എങ്ങനെയെന്ന് ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ഈ ഇടപാട് ചട്ടവിരുദ്ധമാണെന്നറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായുളള ഇടപാടിനെ എന്തുകൊണ്ട് എതിര്‍ത്തില്ല എന്ന ചോദ്യത്തിനും വ്യവസായ വകുപ്പും കെ.എസ്.ഐ.ഡി.സിയും ഉത്തരം പറയേണ്ടിവരും. ആദായ നികുതി വകുപ്പ് സി.എം.ആര്‍.എല്ലിനെതിരെ ഒട്ടേറെ കണ്ടെത്തുലകള്‍ നടത്തിയിട്ടും എന്തുകൊണ്ട് ഓഹരി പങ്കാളിത്തം തുടരുന്നു എന്നതിനും കെ.എസ്.ഐ.ഡി.സിയും വ്യവസായ വകുപ്പും മറുപടി പറയേണ്ടിവരും. അതേ സമയം ഇക്കാര്യത്തില്‍ സി.എം.ആര്‍.എല്ലിനോട് കെ.എസ്.ഐ.ഡി.സി വിശദീകരണം ചോദിച്ചിരുന്നു. എന്നിട്ടും നടപടി എടുത്തില്ല. വിശദീകരണം ചോദിച്ച വിവരം രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയ മറുപടിയില്‍ നിന്ന് മറച്ചുവയ്ക്കുകയും ചെയ്തു.
രാഷ്ടീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം നല്‍കിയതുമൂലാണ് സി.എം.ആര്‍.എല്‍ നഷ്ടത്തിലാകാന്‍ കാരണമെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ചെലവുകള്‍ പെരുപ്പിച്ചു കാട്ടിയാണ് നഷ്ടത്തിലാണെന്ന് വാദിച്ചത്. തങ്ങള്‍ വെളിപ്പെടുത്താതിരുന്ന ആദായമായി സി.എം.ആര്‍.എല്‍ പറയുന്നത്. 134.27 കോടി രൂപയാണ്. ഇതില്‍ 73.38 കോടി രൂപ ആദായ നികുതിക്കായി വെളിപ്പെടുത്തേണ്ട ഗണത്തിലല്ലെന്നും ബാക്കി 57.78 കോടി രൂപയുടെ നികുതി അടയ്ക്കാമെന്നുമായിരുന്നു സി.എം.ആര്‍.എല്ലിന്റെ വിശദീകരണം. 73.38 കോടിയില്‍ 16.43 കോടി രൂപ പരസ്യ ഇനത്തില്‍ മാദ്ധ്യമങ്ങള്‍ക്കും 17.47 കോടി രൂപ പൂജകള്‍ക്കും 34.97 കോടി രൂപ ജീവനക്കാരുടെ ക്ഷേമത്തിലനും ഓഫീസ് ആവശ്യങ്ങള്‍ക്കു ചെലവായിതെന്നുമാണ് അവകാശവാദം. രാഷ്ട്രീയക്കാര്‍ക്കം ഉദ്യോഗസ്ഥര്‍ക്കും മാദ്ധ്യമങ്ങള്‍ക്കുമായി സി.എം.ആര്‍.എല്‍ നല്‍കയിതെന്ന ആദായ നികുതി വകുപ്പ് കണക്കാക്കിയത് 95.67 കോടി രൂപയാണ്. ഇതില്‍ ഉമമന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമുള്‍പ്പെടുന്നു. വിണാ വിജയനും എക്‌സാലോജിക്കിനും നല്‍കിയ 1.72 കോടി രൂപയ്ക്കും നികുതി അടയ്ക്കമമെന്നാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെടുന്നത്.