വീണയും പിണറായിയും പെടും
1 min readമാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ ( എസ്. എഫ്.ഐ.ഒ) അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഹര്‍ജിയില്‍ ബാംഗ്ലൂര്‍ ഹൈക്കോടതി വിധി പറയുമ്പോള്‍ പെടാന്‍ പോകുന്നത് മുഖ്യമന്ത്രിയും മകളും തന്നെ. തന്റെ കൈകള്‍ ശുദ്ധമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ഇപ്പോള്‍ പാര്‍ട്ടിക്കാര് പോലും മനസ്സാലെ അംഗീകരിക്കാതെയായി. എന്തിനാണ് വീണ വിജയനും അവരുടെ കമ്പനിയായ എക്‌സാലോജിക്കിനും പ്രതിമാസം എട്ട് ലക്ഷം രൂപ വീതം 1.72 കോടി കൊടുത്തതെന്ന് വിശദീകരിക്കാന്‍ സി.എം.ആര്‍.എല്ലിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
നേരത്തെ ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ ബോര്‍ഡും രജിസ്ട്രാര്‍ ഓഫ് കമ്പനീസും തങ്ങളുടെ അന്വേഷണത്തിലും റിപ്പോര്ട്ടിലും വീണയ്‌ക്കെതിരായ ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. കേസന്വേഷണം പിന്നീട് ഏറ്റെടുത്ത എസ്.എഫ്.ഐ.ഒ ആകട്ടെ കരിമണല്‍ കര്‍ത്തയുടെ കമ്പനിയായ സി.എം.ആര്.എല്ലിലും ഈ കമ്പനിയില്‍ ഓഹരി പങ്കാളിത്തമുളള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്. ഐ.ഡി.സിയിലും പരിശോധന നടത്തിയിരുന്നു. കുറ്റം തുറന്നു പറഞ്ഞ് ശിക്ഷ ഏറ്റുവാങ്ങലേ വീണ വിജയനും ഇനി നിവൃത്തിയുള്ളു. പിന്നെ നിയമക്കുരുക്കള്‍ സൃഷ്ടിച്ച് അന്വേഷണം നീട്ടിക്കൊണ്ടുപോകാനും. അതിലപ്പുറം വീണയ്ക്കും വിജയനും ഒന്നും കഴിയില്ല. അവരുടെ മുഖംമൂടികള്‍ അഴിഞ്ഞുവീണുകഴിഞ്ഞു.