വന്ദേഭാരത്, കുപ്രചാരണം പൊളിയുന്നു: യാത്രാ നിരക്ക് 1100 രൂപ മാത്രം

1 min read

വന്ദേഭാരതിന് കണ്ണൂരിലെത്താന്‍ ഏഴ് മണിക്കൂര്‍ മതി

എന്തൊരു കുപ്രചാരണമാണ് നമ്മുടെ സന്ദീപാനന്ദഗിരിമാരും കമ്മികളുമൊക്കെ നടത്തുന്നത്. അസൂയ മൂത്ത ചില കോണ്‍ഗ്രസുകാരും ഇവരുടെ കൂടെ കൂടിയിട്ടുണ്ട്. നെഹറു കുടുംബം കൊണ്ടുവരാത്തതൊക്കെ അവര്‍ക്ക് വികസനമാവില്ല. കമ്മിക്കൂട്ടം എന്താണ് പറയുന്നത്. വന്ദേഭാരതിന് ടിക്കറ്റ് നിരക്ക് കൂടുതലാണ്. ജനശതാബ്ദിയേക്കാള്‍ കൂടുതല്‍ സമയമെടുക്കും എന്നൊക്കെയായിരുന്നു കമ്മികളുടെയും മറ്റ് സി.പി.എം സഹയാത്രികരുടെയും വാദം. അവര്‍ക്കെവിടെ നിന്ന് കിട്ടി ഈ വിവരം എന്നറിയില്ല. റെയില്‍വേ ഔദ്യോഗികമായി ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടുമില്ല. എന്നാല്‍ ബുദ്ധിയുള്ളവര്‍ക്ക് ചിന്തിച്ചെടുക്കാന്‍ ഒരുപാട് മാര്‍ഗമുണ്ട്. ഇന്ത്യയില്‍ മറ്റ് പല സ്ഥലങ്ങളിലും വന്ദേഭാരത് ട്രെയിന്‍ ഓടിത്തുടങ്ങിയല്ലോ. അവിടത്തെ നിരക്ക് നോക്കിയാല്‍ പോരെ. ഉദാഹരണത്തിന്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ഏതാണ്ട് 500ല്‍ താഴെ കിലോമീറ്റര്‍ ദൂരം വരും. വന്ദേഭാരത് ഇപ്പോഴോടുന്ന ഇതേ ദൂരമുള്ള രണ്ട് നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് നോക്കിയാല്‍ പോരെ. അതെ അതവര്‍ നോക്കിയിട്ടുണ്ട്. നമ്മുടെ സ്വാമി പറഞ്ഞത് ശരിയുമാണ്. എന്നാല്‍ സ്വാമി ഒരു കള്ളം പറഞ്ഞു എന്നുമാത്രം. വന്ദേഭാരത് എക്‌സ്പ്രസ്സിലെ 16 കോച്ചുകളില്‍ രണ്ടെണ്ണം എക്‌സിക്യൂട്ടീവ് കോച്ചുകളാണ്. അവിടെ നിരക്ക് വ്യത്യസ്തമാണ്. ഭക്ഷണം ഉള്‍പ്പെടെ കൂട്ടുമ്പോള്‍ സാധാരണ കോച്ചിനേക്കാള്‍ എക്‌സിക്യൂട്ടീവ് കോച്ചില്‍ ഏതാണ്ട് ഇരട്ടി നിരക്കാവും ഈടാക്കുക. എന്നാല്‍ സാധാരണ നിരക്കിന് പകരം എക്‌സിക്യൂട്ടീവ് കോച്ചിലേക്കുളള നിരക്കിന് സമാനമായ തുകയാണ് നമ്മുടെ സ്വാമി തട്ടിവിട്ടത്. സ്വാമിയാണെങ്കിലും ഉദ്ദേശ്യ ശുദ്ധി മോശമാണെന്നര്‍ഥം.

കോയമ്പത്തൂര്‍ ചെന്നൈ റൂട്ടില്‍ രണ്ട് വന്ദേഭാരത് എക്‌സപ്രസ്സുകളാണ് ഓടുന്നത്. ദൂരം 505 കിലോമീറ്റര്‍. ഭക്ഷണമുള്‍പ്പെടെ നിരക്ക് 1215 രൂപ. എക്‌സിക്യൂട്ടിവ് ചെയര്‍കാറില്‍ 2310 രൂപയും. രണ്ടാമത്തെ വന്ദേഭാരതില്‍ സമയ ക്രമത്തിനനുസരിച്ച് ഭക്ഷണത്തിന് കൂടുതല്‍ തുക ഈടാക്കുന്നതിനാല്‍ നിരക്ക് 1365 രൂപയാകും. എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 2485 രൂപയും. ആദ്യ ട്രെയിനില്‍ ഭക്ഷണ നിരക്ക് 157 ആണെങ്കില്‍ രണ്ടാമത്തിടത്ത് 308 രൂപയാണ്. ഇത് പക്ഷേ ടിക്കറ്റില്‍ പെടും.

തിരുവനന്തപുരം-കണ്ണൂര്‍ കൃത്യമായ ദൂരം 482 കിലോമീറ്റര്‍. അതിനാനുപാതികമായി ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകുമെന്ന് സാമാന്യ ബുദ്ധിയുള്ള ആളുകള്‍ക്ക് ഊഹിക്കാം. എന്നാല്‍ അസാമാന്യ ബുദ്ധിയുള്ള സ്വാമിയാകട്ടെ കേരളത്തിലെ വന്ദേഭാരത് നിരക്കിനെ എക്‌സിക്യൂട്ടവ് ചെയര്‍കാര്‍ നിരക്കാക്കി തെറ്റായി ചിത്രീകരിക്കുകയാണ് ചെയ്തത്.

ഇപ്പോള്‍ ഔദ്യോഗികമായി നിരക്ക് പുറത്ത് വിട്ടിട്ടില്ലെങ്കിലും തിരുവനന്തപുരം-കണ്ണൂര്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ യാത്രാ നിരക്ക് പുറത്ത് വന്നിട്ടുണ്ട്. അത് പ്രകാരം തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 1100 രൂപയാണ് നിരക്ക്. നമ്മുടെ സ്വാമി പേടിപ്പിച്ചതിന്റെ പകുതി മാത്രം. എക്‌സിക്യൂട്ടീവ് ചെയര്‍കാറിന്‍ 2150 രൂപയും. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് 291 രൂപ, കോട്ടയത്തേക്ക് 441 രൂപ, എറണാകുളത്തേക്ക് 520 രൂപ, തൃശൂരിലേക്ക് 617 രൂപ കോഴിക്കോട്ടാക്ക് 801 രൂപ എന്നിങ്ങനെയാണ് നിരക്ക്. എക്‌സിക്യൂട്ടിവ് ചെയര്‍കാറിലെ നിരക്ക് ഇങ്ങനെ… കൊല്ലം 614, കോട്ടയം 911, എറണാകുളം 1070, തൃശൂര്‍ 1260, കോഴിക്കേട് 1643 രൂപ.

ഇതേ പോലെ തന്നെയാണ് കമ്മികളും ചില കോണ്‍ഗ്രസുകാരുമൊക്കെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ സമയത്തെക്കുറിച്ച് തള്ളുന്നതും. ട്രയല്‍ റണ്‍ നടത്തി തിരുവനന്തപുരം-കണ്ണൂര്‍ വരെ യാത്ര ചെയ്യാനെടുത്തത് ഏഴ് മണിക്കൂര്‍ 10 മിനുട്ട്. അത് എല്ലാ സ്റ്റേഷനിലും 3 മിനിട്ട് നിറുത്തിയപ്പോള്‍. ഇനി അത്ര സമയം സ്‌റ്റോപ് ഉണ്ടാവണമെന്നില്ല. ഭൂമി ഏറ്റെടുക്കാതെ തന്നെ റെയിലിന്റെ വളവ് നികത്തല്‍ കൂടി നടത്തിയാല്‍ ഇനിയും സമയം കുറയ്ക്കാന്‍ കഴിയുമെന്നര്‍ത്ഥം. ഇവര്‍ പറഞ്ഞത് ജനശതാബ്ദിയോളം സമയമെടുക്കുമെന്നാണ്.

കേരളത്തിലെ ട്രെയിനുകളിലെ ഇപ്പോള്‍ കാര്യമായ തിരക്ക് അനുഭവപ്പെടുന്നത് സീസണ്‍ കാലത്ത് മാത്രമാണ്. വന്ദേഭാരതിലായാലും ജനശതാബ്ദിയിലായാലും എത്ര യാത്രക്കാരുണ്ടാകുമെന്ന കണ്ടറിയണം. സംസ്ഥാനത്ത് വ്യാപാര വ്യവസായങ്ങള്‍ വര്‍ദ്ധിക്കുകയോ ആഭ്യന്തര ടൂറിസം വര്‍ദ്ധിക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകൂ. ഇപ്പോള്‍ തന്നെ ദേശീയപാത വികസന പരിപാടി ധ്രുത ഗതിയില്‍ നടക്കുകയാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ ഇവ പൂര്‍ത്തിയാകും. അതോടെ നല്ലൊരു ശതമാനം പേര്‍ ബസ്സുകളെ ആശ്രയിക്കും.

കെ.റെയില്‍ വരും കേട്ടോ എന്ന മുഖ്യമന്ത്രിയുടെ വാദം വീണ്ടുമുയര്‍ത്തുമെന്നാണ് ഇടതുമുന്നണി കേന്ദ്രങ്ങള്‍ പറയുന്നത്. നിലവിലെ ലൈനിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ യാത്രാ സംവിധാനം കാര്യക്ഷമമാകുമെങ്കില്‍ പിന്നെയെന്തിനാണ് കെ.റെയില്‍. വികസനമൊക്കെ നല്ലതു തന്നെ. പക്ഷേ എന്തോ സ്ഥാപിത താല്‍പര്യം വച്ചുള്ള വികസനത്തെയാണ് നാട്ടുകാര്‍ എതിര്‍ക്കുന്നത്. വന്ദേഭാരത് ട്രെയിനിനെ ഒന്ന് പേരിന് പോലും സ്വാഗതം ചെയ്യാത്തവര്‍ ഇനിയും കെ.റെയില്‍ വരും കെട്ടോ എന്നു പറയുന്നതാണ് മനസ്സിലാവാത്തത്. വികസനം എന്നാല്‍ വരും കമ്മിഷനടി മാത്രമാണോ.

കെ.റെയിലിന്റെ ദോഷങ്ങളെക്കുറിച്ചും അതിന്റെ ന്യൂനതകളെക്കുറിച്ചും ഇപ്പോഴും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും ദീര്‍ഘമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരുമാതിരി കേരളീയര്‍ക്കൊക്കെ അതിന്റെ ദോഷഗുണ വശങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന ദുരിതത്തെക്കുറിച്ചും അറിയാം. വീണ്ടും അതിന്റെ ന്യായതകളിലേക്ക് ഞങ്ങള്‍ കടക്കുന്നില്ല. എന്നാല്‍ ഇവിടെത്തെ ഭരണാധികാരികളുടെ മനോഭാവമാണ് പ്രശനം. എന്തുകൊണ്ടാണ് ചര്‍ചകളും, സംവാദങ്ങളും നടത്തുകയും സമവായങ്ങളിലെത്തുകയും ചെയ്യുന്നതിന് പകരം പിടിവാശി പിടിക്കുന്നതെന്നാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്. പൊതുജനം ആ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കും.

Related posts:

Leave a Reply

Your email address will not be published.