വന്ദേഭാരത് കേരളത്തിന്റെ വികസന വേഗം കൂട്ടും; കുപ്രചരണങ്ങള്‍ക്കുള്ള മറുപടി: വി.മുരളീധരന്‍

1 min read

തിരുവനന്തപുരം: കേരളത്തിനുള്ള വന്ദേഭാരത് എക്‌സ്പ്രസ് എവിടെ എന്ന് ചോദിച്ചവര്‍ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നുവെന്ന്
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. അതിവേഗ തീവണ്ടി കേരളത്തിന്റെ വികസനവേഗം കൂട്ടുമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വന്ദേ മെട്രോ സംബന്ധിച്ച് പാര്‍ലമെന്റില്‍ നല്‍കിയ മറുപടി വളച്ചൊടിച്ച് വന്ദേ ഭാരത് സംസ്ഥാനത്തിന് ഇല്ലെന്ന പ്രചരണം നടന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ ഇടപെടലുകളെ തെറ്റിദ്ധരിപ്പിക്കാന്‍ മുഖ്യമന്ത്രി അടക്കം കൂട്ടുനിന്നു. പതിനായിരങ്ങളെ കുടിയൊഴിപ്പിച്ചല്ല കേന്ദ്രസര്‍ക്കാര്‍ വികസനം കൊണ്ടുവരുന്നത്. സില്‍വര്‍ലൈനും വന്ദേഭാരതും തമ്മിലുള്ള വ്യത്യാസം ആണ് കേന്ദ്രവും കേരള സര്‍ക്കാരും തമ്മിലുള്ളത്.
സില്‍വര്‍ ലൈന്‍ അപ്രയോഗികം എന്നത് ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുന്നതാണ് വന്ദേഭാരതിന്റെ വരവെന്നും വി. മുരളീധരന്‍ പറഞ്ഞു.

കേരള സന്ദര്‍ശനത്തിന് മുന്നോടിയായി മുന്‍പും പ്രധാനമന്ത്രി ജനക്ഷേമ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. വന്ദേ ഭാരത് കേരളത്തിന് അനുവദിച്ച പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും നന്ദി പറയുന്നുവെന്നും വി മുരളീധരന്‍ പ്രതികരിച്ചു.

Related posts:

Leave a Reply

Your email address will not be published.