ചൂടപ്പംപോലെ വിറ്റു തീര്‍ന്നു വന്ദേഭാരത് ടിക്കറ്റുകള്‍

1 min read

ആറു ദിവസത്തേക്കുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് കഴിഞ്ഞു

വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റുകള്‍ക്ക് മികച്ച പ്രതികരണമാണ് യാത്രക്കാരില്‍ നിന്നും ലഭിക്കുന്നത്. ചൂടപ്പംപോലെ വിറ്റുപോവുകയാണ് ടിക്കറ്റുകള്‍. സര്‍വീസ് തുടങ്ങി അടുത്ത ആറ് ദിവസത്തേക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ പൂര്‍ണമായും ബുക്ക് ചെയ്തു കഴിഞ്ഞു. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ടിക്കറ്റുകള്‍ വിറ്റു തീരുന്ന അഭൂതപൂര്‍വമായ കാഴ്ചയാണ് കാണുന്നത്. ഞായറാഴ്ചയാണ് ബുക്കിംഗ് ആരംഭിച്ചത്. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്നത് 28നാണ് കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീന് 26നും ആരംഭിക്കും.

വന്ദേഭാരത് ചെയര്‍കാറില്‍ 914 സീറ്റുകളും എക്‌സിക്യൂട്ടീവില്‍ 86 സീറ്റുകളുമാണുള്ളത്. തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടേക്കുള്ള നിരക്ക് ചെയര്‍കാറില്‍ 1520 രൂപയും എക്‌സിക്യൂട്ടീവില്‍ 2815 രൂപയുമാണ് ഐആര്‍ടിസി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്,സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

വ്യാഴാഴ്ചയൊഴികെ, ആഴ്ചയില്‍ ആറ് ദിവസങ്ങളിലാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. 8 മണിക്കൂര്‍ 5 മിനിട്ട് സമയം കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടെത്തുന്ന രീതിയിലാണ് വന്ദേഭാരതിന്റെ സമയക്രമം. രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.25ന് കാസര്‍കോകോടെത്തും. തിരിച്ച് 2.30ന് കാസര്‍കോട്ട് നിന്ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്തുമെത്തും. ആകെ 8സ്റ്റോപ്പുകളുള്ള വന്ദേഭാരത് എറണാകുളം ടൗണില്‍ 3 മിനിട്ടും മറ്റ്‌സ്റ്റേഷനുകളില്‍ 2 മിനിട്ടു വീതവുമാണ് നിര്‍ത്തുക.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിരന്തരം വിമര്‍ശിക്കുന്നകേരള സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ് വന്ദേഭാരതിന്റെ ടിക്കറ്റ് വില്‍പന. കെ റെയിലിനുവേണ്ടി പിണറായി വിജയനും കൂട്ടരും മുറവിളി കൂട്ടുന്നതിനിടയിലാണ് മുഖ്യമന്ത്രിപോലുമറിയാതെ വന്ദേഭാരത്‌കേരളത്തിന്റെ ട്രാക്കിലേക്ക് ചൂളം വിളിച്ചെത്തിയത്. നരേന്ദ്രമോദിയുടെ ചടുലനീക്കത്തില്‍ ഞെട്ടിവിറച്ചുകേരള സര്‍ക്കാര്‍. കെറെയിലിന്റെ കടയ്ക്കല്‍ തന്നെ കത്തവെച്ചിരിക്കുകയാണ് വന്ദേഭാരത് എന്ന് തിരിച്ചറിഞ്ഞ സഖാക്കള്‍ ഒന്നടങ്കം സടകുടഞ്ഞെഴുന്നേറ്റു. വന്ദേഭാരത് വരില്ലെന്ന വായ്ത്താരിയായിരുന്നു ആദ്യമെങ്കില്‍, ട്രെയിന്‍ എത്തിയതോടെ രീതി മാറ്റി. വന്ദേഭാരത് കൊണ്ട് പ്രയോജനമില്ല, സമയലാഭമില്ല,വേഗതപോരാ, അപ്പം കൊണ്ടുപോയാല്‍കേടാകും എന്നൊക്കെയായി പിന്നീടുള്ള നിലവിളി. വന്ദേഭാരത് ഓടിത്തുടങ്ങിയാല്‍കേരളത്തിലെ ട്രാക്കുകള്‍ തകര്‍ന്നു തരിപ്പണമാകും എന്നാണ് ഇ.പി.ജയരാജന്‍ ഇപ്പോള്‍ പറയുന്നത്.
സിപിഎമ്മിന്റെയും സൈബര്‍ സഖാക്കളുടെയും വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് വന്ദേഭാരത് ടിക്കറ്റുകളുടെ വില്‍പന കുതിക്കുന്നത്.

ഞായറാഴ്ച ആരംഭിച്ച ടിക്കറ്റ് ബുക്കിംഗ് മണിക്കൂറുകള്‍ക്കകം തീര്‍ന്നു. വന്ദേഭാരതിന്റെ ടിക്കറ്റ് ബുക്കിംഗ് കണ്ട് അമ്പരന്ന സഖാക്കള്‍, അപ്പം ഉണ്ടാക്കാന്‍ തയ്യാറാക്കിയ മാവ് എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്. എം.വി.ഗോവിന്ദന്‍ എന്തെങ്കിലും പരിഹാരം കാണുമെന്നാശ്വസിക്കുകയാണ് അവരിപ്പോള്‍.

Related posts:

Leave a Reply

Your email address will not be published.