പെട്രോളിന് ജി.എസ്.ടിയല്ല വാദ്ര മേം
1 min readകേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ പെട്രോളിന് ജി.എസ്.ടി ചുമത്തുന്നു, ഡീസലിന് ജി.എസ്.ടി ചുമത്തുന്നു. ഇത് നമ്മുടെ നാട്ടിന്‍പുറത്തെ സാധാ രാഷ്ട്രീയക്കാരന് പറയുന്നതല്ല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും സോണിയാഗാന്ധിയുടെ മകളും രാഹുല്‍ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്കാ വാദ്രയാണ് ഇത് പറയുന്നത്. പെട്രോളിനെ ഇതുവരെ ജി.എസ്.ടിയില്‍ പെടുത്തിയിട്ടില്ലെന്നും പെട്രോളിന് ഉള്ളത് കേന്ദ്രത്തിന്റെ എക്സൈസ് ഡ്യൂട്ടി കൂടാതെ അതാത് സംസ്ഥാനങ്ങളുടെ ജനറല്‍ സെയില്‍സ് ടാക്സാണെന്നും അവര്‍ക്കറിയില്ലേ. അവരുടെ അച്ഛനും അച്ഛന്റെ അമ്മയും അവരുടെ അച്ഛനുമൊക്കെ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായിരുന്നില്ലേ.
അതുകൊണ്ടാണ് ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 96 രൂപയുള്ളപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ 108 രൂപ ഈടാക്കുന്നത്. സി.പി.എം ഭരിക്കുന്ന കേരളത്തില്‍ ഇതുകൂടാതെ സംസ്ഥാനം പ്രത്യേകം സര്‍ചാര്‍ജ്ജും ഈടാക്കുന്നു. അതുകൊണ്ട് 109 രൂപ നല്‍കണം. ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്രം 19രൂപ നികുതി ഈടാക്കുമ്പോള്‍ ബി.ജെ.പി ഒഴികെയുള്ള സംസ്ഥാനങ്ങള്‍ 24 രൂപയാണ് ഈടാക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സംസ്ഥാന നികുതി കുറച്ചിട്ടുണ്ട്. ഇതൊന്നും മനസ്സിലാക്കാതെയാണ് നമ്മുടെ മേം ഇങ്ങനെ തള്ളുന്നത്.