മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ഡി.സതീശന്‍
1 min read
നവകേരള സദസ്സില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി കൊടുക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രതിപക്ഷ സമരത്തോടുള്ള അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. കാപ്പ പ്രകാരം ജയിലില്‍ അടക്കേണ്ടവരെയാണ് മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ഉപജാപക സംഘമാണ്. വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്താനാണ് പിണറായിയുടെ ശ്രമം. വെയില്‍ ഉള്ളപ്പോള്‍ മുഖ്യമന്ത്രി പുറത്തിറങ്ങരുത്. സ്വന്തം നിഴല്‍ കണ്ടാല്‍ പോലും അദ്ദേഹം പേടിക്കുമെന്നും അത്രക്ക് ഭീരുവാണ് മുഖ്യമന്ത്രിയെന്നും സതീശന്‍ പരിഹസിച്ചു.
വലിയ അഴിമതിയാണ് നവകേരള യാത്രയുടെ മറവില്‍ നടന്നത്. പരാതികള്‍ ചാക്കില്‍ കെട്ടി സൂക്ഷിക്കുകയാണ്. നവകേരള സദസ്സിലൂടെ ഏത് പ്രശ്‌നമാണ് പരിഹരിച്ചത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഖജനാവ് താഴിട്ട് പൂട്ടിയിരിക്കുകയാണെന്നും സദസ്സ് ഉപയോഗിച്ചത് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനാണെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.