ഉത്തരാകാശി ടണല്‍ രക്ഷാദൗത്യം വിജയകരം
1 min readഉത്തരാഖണ്ഡ് : 17 ദിവസത്തെ ആശങ്കകള്‍ക്കൊടുവില്‍ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചു. അവശിഷ്ടങ്ങളെ തുരക്കുന്നതും അവസാനിച്ചു. ദുരന്തനിവാരണ സേനാംഗങ്ങള്‍ തുരങ്കത്തിന് അകത്തേക്ക് കയറി വിലയിരുത്തുകയും ശേഷം മെഡിക്കല്‍ പരിശോധന നടത്തി തൊഴിലാളികളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. യന്ത്രങ്ങള്‍ ഉപയോഗിക്കാതെ തുരങ്കത്തിലെ അവശിഷ്ടങ്ങള്‍ നീക്കിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. തുരങ്ക നിര്‍മാണ കമ്പനിയിലെ തൊഴിലാളികളാണ് അവശിഷ്ടം നീക്കിയത്. തുരങ്കത്തില്‍ കുടുങ്ങിയവരുടെ ബന്ധുക്കളോട് തയാറായിരിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം മലയുടെ മുകളില്‍നിന്ന് താഴേക്ക് കുഴിക്കുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്…