ഹോളി ആഘോഷത്തിൽ പങ്കെടുത്ത് യുഎസ് വാണിജ്യ സെക്രട്ടറി ഗിന റെയ്‌മോണ്ടോ

1 min read

ന്യൂഡൽഹി :കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതിയിൽ ഹോളി ആഘോഷത്തിൽ പങ്കെടുത്ത് യുഎസ് വാണിജ്യ സെക്രട്ടറി ഗിന റെയ്‌മോണ്ടോ. നിറങ്ങൾ വാരിപൂശിയും പാട്ടുപാടിയും നൃത്തം ചെയ്തും ഹോളി ആഘോഷിക്കുന്ന വീഡിയോ രാജ്നാഥ് സിങ് ട്വിറ്ററിലൂടെ പങ്കു വെച്ചു.
തിലകമണിയിച്ചാണ് ഗിന റെയ്‌മോണ്ടോയെ രാജ്നാഥ് സിങ് തന്റെ വസതിയിലേക്ക് സ്വീകരിച്ചത്. ഗിന റെയ്‌മോണ്ടോയ്ക്ക് ആതിഥ്യമരുളാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാജ്നാഥ് സിങ്ങിനൊപ്പവും ആഘോഷങ്ങളുടെ ഭാഗമായി വസതിയിലെത്തിയ നർത്തകർക്കൊപ്പവും അവർ നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം.
കേന്ദ്രമന്ത്രി പീയുഷ്‌ ഗോയലിന്റെ ക്ഷണപ്രകാരമാണ് യുഎസ് വാണിജ്യ സെക്രട്ടറി ഇന്ത്യയിലെത്തിയത്. രാജ്നാഥ് സിങ്ങിന്റെ വസതിയിലെ ആഘോഷങ്ങിൽ പീയുഷ്‌ ഗോയലും പങ്കാളിയായിരുന്നു. ഈ ദിനത്തിൽ ഇന്ത്യയിലെത്താൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് ഗിന റെയ്‌മോണ്ടോ പറഞ്ഞു.
വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യ-യുഎസ് വാണിജ്യ ചർച്ചയിലും സിഇഒ ഫോറത്തിലും ഗിന റെയ്‌മോണ്ടോ പങ്കെടുക്കും. ഇന്ത്യയും യുഎസും സ്വാഭാവിക സഖ്യകക്ഷികളാണെന്നും മികച്ച പങ്കാളിത്തവും സഖ്യവും ഇരുരാജ്യങ്ങളും ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു. സുരക്ഷിതമായ ഇൻഡോ പസഫിക്കിനായി ഒരുമിച്ച് പ്രവർത്തിക്കുകയും എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യമെന്നും അവർ അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.