ആ ഭീകരനെയും അജ്ഞാതന്‍ ശരിയാക്കി

1 min read

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ പെട്ട ഒരു ഭീകരന്‍ കൂടി പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടതോടെ ഇങ്ങനെ അജ്ഞാതരാല്‍  കൊല്ലപ്പെടുന്ന ഭീകരരുടെ എണ്ണം രണ്ട് ഡസനോളമായി. ലഷ്‌കറെ തയിബ ഭീകരന്‍ അദ്‌നാന്‍ അഹമ്മദാണ് കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ കറാച്ചിയില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്.  ലഷ്‌കറെ തയിബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഉറ്റ അനുയായിയാണ് അദ്‌നാന്‍ അഹമ്മദ്.
2015ല്‍ ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ ബിഎസ്എഫ് ജവാന്മാര്‍ക്കു നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരനാണ് അദ്‌നാന്‍. രണ്ട് ജവാന്മാര്‍ കൊല്ലപ്പെടുകയും 13 ജവാന്മാര്‍ക്കു അന്നു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2016ല്‍ ജമ്മു കശ്മീരിലെ പാംപോര്‍ മേഖലയില്‍ സിആര്‍പിഎഫ് സൈനികര്‍ക്കു നേരെ ഭീകരാക്രമണം നടത്തിയതിനു പിന്നിലും അദ്‌നാന്‍ ആയിരുന്നു. എട്ട് സിആര്‍പിഎഫ് ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്. 2026നകം ഇന്ത്യയ്‌ക്കെതിരായ ഭീകരപ്രവര്‍ത്തനം തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നു. 

Related posts:

Leave a Reply

Your email address will not be published.