ബി.ജെ.പി സ്ഥാപന ദിനത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍

1 min read

അഭിമാനകരമായ 43 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ഭാരതീയ ജനതാ പാര്‍ട്ടി. ഒട്ടും എളുപ്പമായിരുന്നില്ല നമ്മുടെ യാത്ര. പ്രതിസന്ധികളോട് പടവെട്ടിയും, പൊരുതി ജയിച്ചുമാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപാര്‍ട്ടിയായി ബിജെപി മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്.
രണ്ട് സീറ്റില്‍ നിന്ന്, രണ്ടിലൊന്നാലോചിക്കാതെ ഒരു ജനതയാകെ ഒപ്പം നില്‍ക്കുന്ന മഹാപ്രസ്ഥാനമായി ഇന്ന് നാം മാറി. ”എല്ലാവര്‍ക്കും ഒപ്പം നില്‍ക്കുന്ന എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുന്ന’ സദ്ഭരണത്തിന്റെ അമൃതകാലത്തിലേക്ക് രാജ്യത്തെ കൈപിടിച്ച് നടത്തുകയാണ് നരേന്ദ്രമോദി ജിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി.
പാര്‍ലമെന്റിലെ പ്രാതിനിധ്യത്തിലും പാര്‍ട്ടി അംഗത്വത്തിലും രാജ്യത്തെ ഏറ്റവും വലിയ പ്രസ്ഥാനമാണ് ഇന്ന് ബിജെപി. ഭാരതത്തിലെ കോടികണക്കിന് മനുഷ്യരുടെ ജീവവായുവും ഈ താമരത്തണല്‍ തന്നെ.
വോട്ടിനുവേണ്ടി മാത്രം ദേശീയത സംസാരിച്ച ഒറ്റുകാരുടെ കൂട്ടത്തെ ജനം തന്നെ അധികാര കസേരകളില്‍ നിന്ന് പുറംതള്ളി കഴിഞ്ഞു. രാജ്യസ്‌നേഹം രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ജനസംഘത്തിന്റെ പിന്മുറക്കാര്‍ സനാതനധര്‍മ സംരക്ഷകരായി കൂടുതല്‍ ഉണര്‍വോടെ എന്നും എക്കാലവും ഇവിടെ ഉണ്ടാകും.
ഭാരതീയ ജനതാ പാര്‍ട്ടിയുടെ എളിയ പ്രവര്‍ത്തകന്‍ എന്ന മേല്‍വിലാസം തന്നെയാണ് എന്നും അഭിമാനം. ശ്രീ. ശ്യാമപ്രസാദ് മുഖര്‍ജി മുതല്‍ ശ്രീ. അടല്‍ ബിഹാരി വാജ്‌പേയ് വരെയുള്ള മാര്‍ഗദീപങ്ങളെ വണങ്ങുന്നു. ധീരബലിദാനികളെയും മണ്‍മറഞ്ഞ നേതാക്കളെയും പ്രവര്‍ത്തകരെയും ആദരവോടെ സ്മരിക്കുന്നു.

Related posts:

Leave a Reply

Your email address will not be published.