കുസാറ്റിലെ മരണത്തിനുത്തരവാദി യൂണിയനും പോലീസും

1 min read

കാമ്പസില്‍ പുറമെ നിന്നുള്ള സംഘങ്ങളുടെ മ്യൂസിക്കും ഡി.ജെ.പാര്‍ട്ടിയും നിരോധിച്ച ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചതാണ് കുസാറ്റില്‍ നാലുമരണത്തിനിടയാക്കിയതെന്ന് വ്യക്തം.
ഓണാഘോഷത്തിനിടെ തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജില്‍ വിദ്യാര്‍ഥി മരിക്കാനിടയായ സാഹചര്യം കണക്കിലെടുത്ത് 2015 ഒക്ടോബര്‍ 22ന് ഹൈക്കോടതി ജഡ്ജി പി.ചിദംബരേഷ് ഉത്തരവിറക്കിയത്. രാത്രി ഒരു കാരണവശാലും മതിയായ സുരക്ഷയില്ലാതെ ആഘോഷങ്ങള്‍ നടത്തരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണ് കുസാറ്റില്‍ നടന്നത്. തീപിടുത്തം അടക്കമുള്ള പ്രശ്നങ്ങള്‍ മുന്നില്‍ കണ്ട് സുരക്ഷ ഒരുക്കണമെന്നും ഒരു കാരണവശാലും കാമ്പസ് വിദ്യാര്‍ഥികളല്ലാതെ പുറമെ നിന്ന് ആരേയും പ്രവേശിപ്പിക്കരുതെന്നും ഉത്തരവിലുണ്ടായിരുന്നു.
എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ അഭിപ്രായപ്രകടനം വ്യക്തമാക്കുന്നത് പരിചയമില്ലാത്തവര്‍ കാമ്പസില്‍ വരികയും സ്റ്റേജില്‍ തള്ളിക്കയറിയെന്നുമാണ്. വേണ്ടത്ര സുരക്ഷാസംവിധാനം ഒരുക്കുന്നതില്‍ പരാജയപ്പെട്ട പൊലീസും വിദ്യാര്‍ഥി യൂണിയനുമാണ് കുസാറ്റിലെ ദുരന്തത്തിലെ ഒന്നാമത്തെ പ്രതികള്‍. കോടതി ഉത്തരവ് ലംഘിച്ച് പരിപാടി സംഘടിപ്പിച്ചതിന് സംഘാടകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.